ഇനി രോഗംമൂലം മരണമില്ല, പ്രതിരോധ ബാക്ടീരിയയുമായി ഗവേഷകര്‍
മോസ്ക്കോ: മനുഷ്യന് മരണത്തിനു കീഴടങ്ങഉന്നത് ഭൂരിപക്ഷവും രോഗങ്ങള്‍ മൂലമാണ്. രോഗങ്ങള്‍ മൂലമുള്ള മരണത്തെ തോല്‍പ്പിക്കുവാനുള്ള ഒരു സംവിധാനവും, മരുന്നും കണ്ടെത്താന്‍ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ ഒരു വലിയ കണ്ടെത്തലുമായി ചില ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. എല്ലാ രോഗങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്ന ബാക്ടീരിയായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതത്രേ. ബാര്സില്ലസ് എഫ് എന്ന ബാക്ടീരിയ ശരീരത്തില്‍ കുത്തിവെച്ചാല്‍ രോഗങ്ങളെ പേടിക്കേണ്ടെന്നാണ് പരീക്ഷണം നടത്തിയ റഷ്യന്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്.
മോസ്ക്കോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ജിയോക്രയോളജി ഡിപ്പാര്‍ട്ട്മെന്റ് തലവനായ അനറ്റോളി ബ്രൌച്ച് കോവാണ് ഈ പരീക്ഷണത്തിനു നേതൃത്വം വഹിച്ചത്. ഇതിനായി തന്റെ സ്വന്തം ശരീരത്തില്‍ തന്നെ ബാക്ടീരിയയെ കുത്തിവച്ച് പരീക്ഷണം നടത്തുകയും ചെയ്തു. രോഗങ്ങളെ എല്ലാം ഇതിലൂടെ തടയാന്‍ സാധിച്ചെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. 35 ലക്ഷം വര്‍ഷം പഴക്കമുള്ള ബാക്ടീരിയയെ സൈബീരിയയില്നിന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തുടര്‍ന്ന് ഗവേഷണത്തിന്റെ ഭാഗമായി ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു.നേരത്തെ ഇത്തരം ബാക്ടീരിയകളെ എലികളിലും മനുഷ്യരുടെ ബ്ളഡ് സെല്ലുകളിലും കുത്തിവെച്ച് പരീക്ഷിച്ചിരുന്നു. സൈബീരിയായില്‍ ബാക്ടീരിയായെ നേരത്തേ കണ്ടെത്തിയിരുന്നു. ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യംകൊണ്ട് ഇവിടത്തെ മനുഷ്യര്‍ക്ക് മറ്റുള്ള രാജ്യങ്ങളിലുള്ളവരേക്കാള് ആയുസ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.