മരുന്നു കഴിക്കാതെ 7 ദിവസംകൊണ്ടു ശരീരഭാരം കുറയ്ക്കാം
ഇന്ന് ശരീര ഭാരം കുറയ്ക്കാനായി ആളുകള്‍ എന്തെല്ലാം ചികിത്സകളാണ് ചെയ്യുന്നത്.
ലക്ഷങ്ങള്‍ മുടക്കി ചികിത്സ നടത്തിയാലും ചികിത്സ നിര്‍ത്തിക്കഴിഞ്ഞാല്‍ ശരീരത്തിന്റെ സ്ഥിതി പഴയപടിതന്നെയായിത്തീരുന്നു എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഒരു രൂപാ പോലും മുടക്കാതെ ശരീര ഭാരം കുറയ്ക്കുവാനുള്ള ഏറ്റവും ലളിതമായ വിദ്യ നാം തന്നെ ശീലിച്ചാല്‍ മതിയാകും.
രാവിലത്തെ ആഹാരം യാതൊരു കാരണവശാലും ഒഴിവാക്കരുത്. കാരണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. കഴിവതും 8 മണിക്കു മുമ്പുതന്നെ കഴിച്ചിരിക്കണം. ശരീരത്തിനാവശ്യമുള്ള പോഷക മൂല്യമുള്ള പ്രഭാത ഭക്ഷണമാണ് ആരോഗ്യത്തിനു ഗുണകരം.
ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം മിനിമം 8 ഗ്ളാസ്സ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ശരീര ഭാരം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതാണ്.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം. നല്ല പോഷക ഗുണമുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കണം. പുറത്തുനിന്നു വാങ്ങിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ് നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള പല ആഹാര സാധനങ്ങളിലും പ്രിസര്‍വേറ്റീവ് അടങ്ങിയിരിക്കുന്നതിനാല്‍ മാരകമായ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. അതുകൊണ്ടു കഴിവതും ഭക്ഷണം വീട്ടില്‍ത്തന്നെ ഉണ്ടാക്കി കഴിക്കുക.
ആഹാരത്തില്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തുക. മത്സ്യങ്ങളില്‍ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ഇത് അത്യാവശ്യമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഫാറ്റിനെ ഇല്ലാതാക്കാന്‍ ഫിഷ് ഓയിലുകള്‍ സഹായകരമാണ്.
രാത്രി 8 മണിക്കുശേഷം ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കുക. അത്താഴം എത്രത്തോളം കുറച്ചു കഴിക്കാന്‍ സാധിക്കുമോ അത്രത്തോളം നല്ലതാണ്. എന്തുകൊണ്ടെന്നാല്‍ ശരീരത്തിന്റെ ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രാത്രി വേളകളിലാണ് ഈ ഭക്ഷണം നാം കഴിക്കുന്നത്.
അതുകൊണ്ടു രാത്രി ഉറങ്ങുന്നതിനു 2 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഭക്ഷണം ദഹിപ്പിക്കാനുള്ള സമയം നല്‍കിയശേഷം മാത്രമേ നാം ഉറങ്ങാവു.

