ക്യാന്‍സറിനു കാരണമാകുന്ന 10 ഭക്ഷണ പദാര്‍ത്ഥങ്ങള്‍
ഏറ്റവും പ്രീയപ്പെട്ട ഭക്ഷണം കഴിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും നല്ല കാര്യം തന്നെയാണ്. എന്നാല്‍ പല ആഹാര പദാര്‍ത്ഥങ്ങളും നമ്മെ അപകടത്തിലാക്കുന്നു എന്നത് ആരും ശ്രദ്ധിക്കാറേയില്ല.
ക്യാന്‍സര്‍ എന്ന മഹാ വിപത്തിനു കാരണമാകുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പല ആഹാരങ്ങളും ഇത്തരത്തില്‍ നമുക്ക് ദോഷകരമാണ്. അവയില്‍ പ്രധാനപ്പെട്ടതും നമുക്കേവര്‍ക്കും ഇഷ്ടപ്പെട്ടതുമായ 10 ആഹാര പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയുക.
ചുവന്ന മാംസം: ബീഫ്, മട്ടന്‍ മുതലായവ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരുവാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ക്കരിച്ച മാംസം: മാംസം വാങ്ങിച്ചു പാചകം ചെയ്തു കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മാംസം സംസ്ക്കരിച്ച് പായ്ക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും (പഫ്സ്, ബര്‍ഗര്‍ , പിസാ, സാന്‍വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള ഇത്തരം മാംസാഹാര ഭക്ഷണം ഒഴിവാക്കുക.
കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം: പല സ്ഥലങ്ങളിലും പകലും, രാത്രികളിലും കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം വില്‍ക്കുന്ന കടകള്‍ വ്യാപകമാണ്. ഇത്തരം ഭക്ഷണം ക്യാന്‍സറിനു കാരണമാകും.
മദ്യം: ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാദ്ധ്യത മറ്റഉള്ളവരെ അപേക്ഷിച്ച് മൂന്നിരിട്ടിയാണ്. വായ്, തൊണ്ട, കരള്‍ എന്നീ അവയവങ്ങളിലാണ് മദ്യപാനികളില്‍ ക്യാന്‍സര്‍ പൊതുവേ കണ്ടു വരുന്നത്.
കോളകള്‍ : അമിത മധുരവും മറ്റു രാസപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുള്ള കോളകള്‍ ക്യാന്‍സറിനു കാരണമാകുന്ന പാനീയങ്ങളാണ്.
അമിത ചൂടുള്ള ചായയും കാപ്പിയും: ചായയും കാപ്പിയും പലര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത പാനീയങ്ങളാണ്. എന്നാല്‍ തിളയ്ക്കുന്ന ചൂടോടെ ചായയും, കാപ്പിയും കഴിക്കുന്നത് അന്നനാളത്തില്‍ ക്യാന്‍സറിനു കാരണമാകുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
പാല്‍ അമിതമായാല്‍ : പാല്‍ നമ്മുടെ സമ്പൂര്‍ണ്ണ ആഹാരമാണ്. ദിവസവും ഒന്നോ രണ്ടോ കപ്പ് പാല്‍ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ പാല്‍ അധികം കുടിക്കരുത്. കാരണം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാദ്ധ്യത 68 ശതമാനം കൂടുതലെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വൈറ്റ് ബ്രഡ്: മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിനു ദോഷം വരുത്തും. ഇത് ക്യാന്‍സറിനു കാരണമാകും. ബ്രഡ് കഴിക്കണമെന്നത് അത്യാവശ്യമാണെങ്കില്‍ ബ്രൗണ്‍ ബ്രഡ് അഥവാ ഗോതമ്പിന്റെ ബ്രഡ് കഴിക്കുന്നതാണ് ഉത്തമം.
ടൊമാറ്റോ സോസ്: ഹോട്ടലില്‍ നിന്നു ഭക്ഷണം ലഭിക്കുമ്പോള്‍ അതിനു മേമ്പൊടിയായി ലഭിക്കുന്ന കറിയാണ് ടൊമാറ്റോ സോസ്. എന്നാല്‍ ഏറെ കാലമായി സംസ്ക്കരിച്ച് പാക്കറ്റിലാക്കി വരുന്ന ചൊമാറ്റോ സോസ് ക്യാന്‍സറിനു കാരണമാകും.
പഞ്ചസാര: അല്‍പമെങ്കിലും പഞ്ചസാര കഴിക്കാതിരിക്കാന്‍ നമുക്കു സാദ്ധ്യമല്ല. പഞ്ചസാര അധികമായാല്‍ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച വേഗത്തിലാകുമെന്ന കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.