ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ 40 ശതമാനം പേര്‍ തൊഴില്‍ രഹിതര്‍

ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ 40 ശതമാനം പേര്‍ തൊഴില്‍ രഹിതര്‍

Breaking News India

ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ 40 ശതമാനം പേര്‍ തൊഴില്‍ രഹിതര്‍

ബംഗളുരു: ഇന്ത്യയിലെ യുവ ബിരുദ ധാരികളില്‍ ഏകദേശം 40 ശതമാനം പേര്‍ തൊഴിലില്ലാത്തവരാണെന്ന് പഠന റിപ്പോര്‍ട്ട്.

നാല് പതിറ്റാണ്ടുകളായി ഈ കണക്ക് വലിയ മാറ്റമില്ലാതെ തുടരുന്നുവെന്ന് അസിം പ്രേംജി സര്‍വ്വകലാശാലയുടെ state ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2026 റിപ്പോര്‍ട്ട് പറയുന്നു.

15-നും 29-നും ഇടയില്‍ പ്രായമുള്ള ബിരുദ ധാരികളിലെ തൊഴിലില്ലായ്മ ഉയര്‍ന്ന നിലയില്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

15-നും 25-നും ഇടയില്‍ പ്രായമുള്ളവരില്‍ ഏകദേശം 40 ശതമാനം പേര്‍ക്കും 25-നും 29-നും ഇടയില്‍ പ്രായമുള്ളവരില്‍ 20 ശതമാനം പേര്‍ക്കും ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതൊരു പുതിയ പ്രവണതയല്ലെന്നും 1983 മുതല്‍ 2023 വരെ ബിരുദ ധാരികളുടെ തൊഴിലില്ലായ്മ ഏകദേശം 35നും 40 ശതമാനത്തിനും ഇടയില്‍ മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് ബിരുദ ധാരികള്‍ ജോലി കണ്ടെത്തുമ്പോള്‍ സ്ഥിരമായ തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.