തെക്കന്‍ യിസ്രായേലില്‍ ഭൂകമ്പം: പ്രദേശത്തെ സുവിശേഷ ഗായിക പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു
യെരുശലേം: തെക്കന്‍ യിസ്രായേലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ചാവുകടലും നെഗവ് പ്രദേശത്തിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
അതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടുവാന്‍ താമസക്കാരോട് ഐഡിഎഫും അധികാരികളും ആവശ്യപ്പെട്ടു. ഉടന്‍തന്നെ തുറസായ സ്ഥലത്തേക്കു പോവുക.
അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന യിസ്രായേല്‍ പ്രതിരോധ സേനയുടെ ഒരു ശാഖയായ ഹോം ഫ്രണ്ട് കമാന്‍ഡ് പറഞ്ഞു. സാദ്ധ്യമല്ലെങ്കില്‍ ഒരു സുരക്ഷിത മുറിയിലോ പടിക്കെട്ടിലോ പ്രവേശിക്കുക.
ആ പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന പ്രശസ്ത സുവിശേഷ ഗായിക ബഹ്ത് റിപ്ക വിറ്റന് പ്രാര്‍ത്ഥനകള്‍ക്ക് ആഹ്വാനം ചെയ്തു.
നെഗവ് മേഖലയില്‍ ഒരു ഭൂകമ്പം ഉണ്ടായി എന്നു അറിഞ്ഞു. പ്രദേശവാസികള്‍ അത് അനുഭവിച്ചതായി മനസ്സിലാക്കുന്നു. യിസ്രായേലിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. വിറ്റന് സആഹ്വാനം ചെയ്തു.
പല സ്ഥലങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. വിറ്റന് യഹൂദ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട യേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന മിസിയാനിക് യഹൂദ കൂട്ടായ്മയിലെ അംഗമാണ്.
ഹീബ്രു, ഇംഗ്ളീഷ് ഭാഷകളില്‍ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുകയും ആത്മീയ കൂടിവരവുകളില്‍ വര്‍ഷിപ് ലീഡറുമാണ്. ഭര്‍ത്താവുമൊത്ത് യിസ്രായേലിലുടനീളം ഔട്ട്റീച്ച് മിനിസ്ട്രീസ് ചെയ്തു വരുന്നു.

