ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

Breaking News India

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2025-ല്‍ ആകെ 1,318 വിദ്വേഷ പ്രസംഗം നടന്നെന്നും ക്രൈസ്തവര്‍ക്കെതിരായി 41 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നും അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി, വിഎച്ച്പി, ബജറംഗ്ദള്‍ ആര്‍എസ്എസ്, അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളാണ് ഇതില്‍ മുന്നില്‍.

ബിജെപിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയ വ്യക്തി. 70 എണ്ണം. വിദേവഷ പ്രസംഗങ്ങളില്‍ 1,289 ഉം ലക്ഷ്യമിട്ടത് മുസ്ളീങ്ങളെ.

ക്രൈസ്തവരെ 133. ആകെ വിദ്വേഷ പ്രസംഗങ്ങളുടെ 88 ശതമാനവും ബിജെപി സംസ്ഥാനങ്ങളിലാണ് (1,164) . മുന്നില്‍ യു.പിയാണ്. (266), മഹാരാഷ്ട്ര (193), മധ്യപ്രദേശ്(172), ഉത്തരാഖണ്ഡ് (155), ഡല്‍ഹി (76) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ (40). തെലുങ്കാന (16), ഹിമാചല്‍ പ്രദേശ് (29) എന്നിങ്ങനെയാണ് കണക്കുകള്‍. ഏറ്റവും കുറവ് കേരളത്തിലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.