യിസ്രായേലിന് പ്രത്യയശാസ്ത്രപരമായി യുദ്ധവും ആവശ്യമാണ്: 1070 പാസ്റ്റര്‍മാര്‍ യെരുശലേമില്‍ ഒത്തുകൂടി
യെരുശലേം: കഴിഞ്ഞയാഴ്ച ആയിരത്തിലധികം അമേരിക്കയിലെ പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും വിശുദ്ധ നാട്ടില്‍ ഒത്തുചേര്‍ന്നു. യിസ്രായേല്‍ സ്ഥാപിതമായതിനുശേഷമുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒരു ഒത്തുചേരലാണെന്ന് സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.
യിസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും ഫ്രണ്ട്സ് ഓഫ് സിയോന്‍ മ്യൂസിയവും തമ്മില്‍ ചേര്‍ന്നുള്ള ഒരു മഹത്തായ പങ്കാളിത്തമാണ് അത്ഭുതപൂര്‍വ്വമായ സന്ദര്‍ശനത്തിലേക്ക് നയിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് യിസ്രായേല്‍ രാഷ്ട്രം പാസ്റ്റര്‍മാരുമായി ഔദ്യോഗികമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യഹൂദ വിരുദ്ധതയെ ചെറുക്കുന്നതിനും അവരുടെ തലമുറയിലെ യുവാക്കളിലേക്ക് എത്തിച്ചേരുന്നതിനുമായി അംബാസിഡര്‍മാരായി നിയമിക്കുന്നു ഫ്രണ്ട്സ് ഓഫ് സീയോന്‍ സ്ഥാപകന്‍ മൈക്ക് ഇവാന്‍സ് പറഞ്ഞു.
യിസ്രായേലിന്റെ പോരാട്ടം യുദ്ധക്കളത്തില്‍ മാത്രമല്ലെന്ന് ഇവാന്‍സ് വിശ്വസിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് സുവിശേഷകരെയും സയണിസ്റ്റുകളെയും വേണം, പ്രത്യയശാസ്ത്രപരമായ യുദ്ധം നടത്താന്‍.
ഈ പ്രത്യയശാസ്ത്രപരമായ യുദ്ധം വളരെ വലുതാണ്. ഖത്തര്‍ പോലുള്ള രാജ്യങ്ങളും മറ്റുള്ളവരും ആന്റിക്രൈസ്റ്റ് ടൈപ്പ് എഐ വഴി ഇതില്‍ സഹായം നല്‍കുന്നു. അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ആഗോള തലത്തില്‍ യഹൂദ വിരുദ്ധത വളര്‍ത്തിവരുന്ന ഈ സമയത്ത് ക്രിസ്ത്യന്‍ പിന്തുണ ശക്തിപ്പെടുത്തേണ്ടതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് പ്രചാരണത്തേക്കാള്‍ ഉച്ചത്തില്‍ പ്രസംഗ പീഠം പറയുന്നു.
അതിനാല്‍ പാസ്റ്റര്‍മാര്‍ അവരുടെ പ്രസംഗ പീഠത്തില്‍ പോയി വ്യക്തതയോടും ധൈര്യത്തോടും കൂടി പ്രസംഗിക്കാനും യിസ്രായേലിനു പിന്തുണ നല്‍കാനും ശ്രമിക്കുന്നു. യിസ്രായേലിലെ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി പറഞ്ഞു.
ഡിസംബര്‍ 2-ന് പാസ്റ്റര്‍മാരും സംഘവും ഒത്തുചേര്‍ന്നതിനുശേഷം ഒരാഴ്ചയോളം യിസ്രായേലിന്റെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സ്മാരകങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. യിസ്രായേല്‍ സന്ദര്‍ശിച്ച പാസ്റ്റര്‍മാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

