ക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാര്‍ഷികാഘോഷത്തിനു യോര്‍ദ്ദാന്‍ ഭരണകൂടം തയ്യാറെടുക്കുന്നു
അമ്മാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ ആകര്‍ഷിക്കുവാനായി യേശുക്രിസ്തു സ്നാനപ്പെട്ടതിന്റെ
2000-മത്തെ വാര്‍ഷികം യോര്‍ദ്ദാന്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നു. ഇതിനായി യോര്‍ദ്ദാന്‍ സര്‍ക്കാര്‍ വിപുലമായ ആഘോഷപരിപാടിക്കുള്ള പദ്ധതിക്കു തുടക്കം കുറിക്കുന്നു. യോര്‍ദ്ദാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 2030-ല്‍ വാര്‍ഷികം നടക്കും.
ഇതിനു മുന്നോടിയായി യേശു സ്നാനമേറ്റ സ്ഥാലമാണെന്നു വിസ്വസിക്കപ്പെടുന്ന യോര്‍ദ്ദാനിലെ ബെഥാനി ഇപ്പോള്‍ യുനെസ്കോയുടെ അംഗീകൃത പൈതൃക സ്ഥലമാണ്. ഇവിടെ ഒന്നാം നൂറ്റാണ്ടിലേതുപോലെയുള്ള ഒരു ഗ്രാമം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ 100 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു.
യോര്‍ദ്ദാന്‍ നദിയുടെ പേരിലാണ് പേരിട്ടിരിക്കുന്നതെങ്കിലും പാശ്ചാത്യ അനുകൂല നിലപാടെടുക്കുന്ന യോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഭരിക്കുന്ന രാജ്യം ആഘോഷത്തിനായി മുന്‍കൈ എടുക്കുകയാണ്.
സ്നാനസൈറ്റ് കമ്മീഷന്‍, ടൂറിസം മന്ത്രാലയം, റോയല്‍ കോര്‍ട്ട് എന്നിവ സഹസ്രാബ്ദ അനുസ്മരണത്തിനായി ഒരു സമഗ്ര പദ്ധതി ഉടന്‍ പ്രഖ്യാപിക്കണമെന്ന് യോര്‍ദ്ദാന്‍ ടൂറിസം, പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിന്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.
തെക്കന്‍ നഗരമായ കരാക്കിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്നുള്ള ഹിജാസിന്‍ ക്രിസ്ത്യന്‍ ടൂറിസ്റ്റുകളെ യോര്‍ദ്ദാന്‍ സന്ദര്‍ശിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സിന്റെ പുതിയ സെക്രട്ടറി ജനറലായ നസറെത്തിലെ റവ. ബെട്രസ് മന്‍സൂര്‍ ഉള്‍പ്പെടെയുള്ള ആഗോള ക്രിസ്ത്യന്‍ നേതാക്കളുമായി ഒരു ഏകോപനം നടത്തുവാന്‍ ആഗ്രഹിക്കുന്നതായി മന്‍സൂര്‍ പരഞ്ഞു.
യോര്‍ദ്ദാനിയന്‍ സെനറ്റിലെ ടൂറിസം ആന്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ ചെയര്‍മാനായ സെനറ്റര്‍ മൈക്കല്‍ നസ്സല്‍ സ്നാനശുശ്രൂഷയുടെ ആഘോഷം സഹസ്രാബ്ദത്തെ ആഗോള ക്രിസ്ത്യന്‍ ഐക്യത്തിന്റെ ഒരു നിമിഷമായി അവതരിപ്പിക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ ഊന്നിപ്പറഞ്ഞു.
യോര്‍ദ്ദാനിലെ നൂറിലധികം സ്ഥലങ്ങള്‍ ബൈബിളില്‍ ഉടനീളം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. യേശുവിന്റെ സ്നാനത്തെക്കുറിച്ച് യോഹന്നാന്‍ സുവിശേഷത്തില്‍ 1:28-ല്‍ യോര്‍ദ്ദാനക്കരെ എന്നു പരാമര്‍ശിച്ചിരിക്കുന്നു.
യേശു സ്നാനപ്പെട്ടത് എഡി 27-ലോ 28-ലോ ആണെന്ന് ചരിത്രകാരന്മാര്‍ പൊതുവേ അഭിപ്രായപ്പെടുന്നു. യേശു സ്നാനപ്പെട്ടത് 30-മത്തെ വയസ്സിലാണെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു.
യേശു ജനിച്ചത് ബിസി 4-ല്‍ ആണെന്നാണ് ചരിത്രകാരന്മാരും വേദപണ്ഡിതന്മാരും കൂടുതലായി അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ചരിത്രത്തെ എഡിഎന്നും ബിസി എന്നും രണ്ടായി വിഭജിച്ചത് യേശുവിന്റെ ജനനമായിരുന്നു. ഈ കാലയളവ് അംഗീകരിച്ചുകൊണ്ടാണ് യോര്‍ദ്ദാന്‍ ഭരണകൂടം യേശുവിന്റെ 2000 സ്നാന വാര്‍ഷികം 2030-ആയി അംഗീകരിക്കുന്നത്.

