ദക്ഷിണ സുഡാനിലെ ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വേര്‍പെടുത്തി നാടു കടത്തുന്നു

ദക്ഷിണ സുഡാനിലെ ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വേര്‍പെടുത്തി നാടു കടത്തുന്നു

Articles Breaking News

സുഡാന്‍, ദക്ഷിണ സുഡാനിലെ ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വേര്‍പെടുത്തി നാടു കടത്തുന്നു

ജുബ: ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാന്‍ ക്രിസ്ത്യാനികളായ നൂറിലധികം ദക്ഷിണ സുഡാനീസ് സ്ത്രീകളെ തലസ്ഥാന നഗരിയായ ഖാര്‍ട്ടൂമില്‍നിന്നും നാടുകടത്തി.

മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് നടപടിയെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. നാടുകടത്തപ്പെട്ട സ്ത്രീകളില്‍ കുറഞ്ഞത് 61 പേരെയെങ്കിലും അവരുടെ കുട്ടികളില്‍നിന്നു വേര്‍പെടുത്തിയതായി റേഡിയോ തമാസുജ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

നാടു കടത്തപ്പെട്ട സ്ത്രീകളില്‍ ഭൂരിഭാഗവും പതിറ്റാണ്ടുകളായി രാജ്യത്ത് താമസിക്കുന്നവരാണ്. ഖാര്‍ട്ടൂമിന്റെ വിവിധ ഭാഗങ്ങളിലുള്ള ദക്ഷിണ സുഡാനികളുടെ വീടുകളില്‍ അധികൃതര്‍ റെയ്ഡുകള്‍ നടത്തി.

നിയമസഹായമോ നടപടി ക്രമങ്ങളോ ഇല്ലാതെ സ്ത്രീകളെ ജയിലിലടച്ചു. കുട്ടികളെയും അറസ്റ്റുചെയ്ത് മാതാപിതാക്കളില്ലാതെ നാടുകടത്തി.

3 മാസം മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ട സ്ത്രീകള്‍ ദക്ഷിണ സുഡാനിലെ അറബിക് പത്രമായ അല്‍ വാതനോട് പറഞ്ഞു.

ചില സ്ത്രീകളെ പുലര്‍ച്ചെ വീടുകളില്‍നിന്നും മറ്റുള്ളവരെ മാര്‍ക്കറ്റുകളിലേക്ക് പോകുന്നതിനിടെ തെരുവുകളില്‍വച്ചുമാണ് അറസ്റ്റു ചെയ്തത്. സുഡാനും ദക്ഷിണ സുജാനും രണ്ടു രാജ്യങ്ങളാണ്.

സുഡാനില്‍ 93 ശതമാനം മുസ്ളീങ്ങളും 2.3 ശതമാനം മാത്രം ക്രിസ്ത്യാനികളുമാണ്. ദക്ഷിണ സുഡാനില്‍ 56 ശതമാനം ക്രിസ്ത്യാനികളും 34.1 ശതമാനം പരമ്പരാഗത വംശീയ മതക്കാരും 9.4 ശതമാനം മുസ്ളീങ്ങളുമാണ്.