ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്
ലോകത്ത് ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങളും യിസ്രായേല്‍ രാഷ്ട്രത്തിനെതിരായ ഭീഷണികളും വര്‍ദ്ധിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭയില്‍.
ഞങ്ങളുടെ മാതൃകയില്‍നിന്നും പ്രചോദം ഉള്‍ക്കൊണ്ട എല്ലാ രാജ്യങ്ങളും ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുന്നതില്‍ ഞങ്ങളൊടൊപ്പം ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
നമുക്ക് സ്വതന്ത്രമായ സംസാരവും സ്വതന്ത്രമായ ആവിഷ്ക്കാരവും സംരക്ഷിക്കാം. ട്രംപ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന മതം ഉള്‍പ്പെടെ മതസ്വാതന്ത്ര്യം നമുക്ക് സംരക്ഷിക്കാം.
അതിനെ ക്രിസ്തുമതം എന്നു വിളിക്കുന്നു. പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് വോട്ട് ചെയ്ത രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ട്രംപ് യിസ്രായേല്‍ രാഷ്ട്രത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തി.
ഗാസയില്‍ വെടിനിര്‍ത്തല്‍ തേടുന്നതില്‍ ഞാന്‍ ആഴത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ അത് പൂര്‍ത്തിയാക്കണം. നിര്‍ഭാഗ്യവശാല്‍ സമാധാനം സ്ഥാപിക്കാനുള്ള ന്യായമായ വാഗ്ദത്തങ്ങള്‍ ഹമാസ് ആവര്‍ത്തിച്ച് നിരാകരിച്ചു. അദ്ദേഹം തുടര്‍ന്നു. ഒക്ടോബര്‍ 7 നമുക്ക് മറക്കാന്‍ കഴിയില്ല.
ഇപ്പോള്‍ തുടര്‍ച്ചയായ സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സംഘടനയിലെ ചിലര്‍ ഏകപക്ഷീയമായി ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുവാന്‍ ശ്രമിക്കുന്നു.
ഒക്ടോബര്‍ 7 ഉള്‍പ്പെടെയുള്ള ഈ ഭയാനകമായ അതിക്രമങ്ങള്‍ക്കുള്ള പ്രതിഫലമായിരിക്കും ഇത്.
മോചന ദ്രവ്യം ആവശ്യപ്പെടുമ്പോള്‍ ഹമാസിനു വഴങ്ങുന്നതിനു പകരം സമാധാനം ആഗ്രഹിക്കുന്നവര്‍ ഒരു സന്ദേശത്തില്‍ ഐക്യപ്പെടണം. ബന്ദികളെ ഇപ്പോള്‍ത്തന്നെ വിട്ടയയ്ക്കുക. അദ്ദേഹം ആവശ്യപ്പെട്ടു.