സുവിശേഷത്തിനു പിന്തുണയില്ലാത്ത ജപ്പാനില്‍ ബൈബിള്‍ പരമ്പര പ്രോഗ്രാം ക്രിസ്തുവിനെ പങ്കുവെയ്ക്കുന്നു

സുവിശേഷത്തിനു പിന്തുണയില്ലാത്ത ജപ്പാനില്‍ ബൈബിള്‍ പരമ്പര പ്രോഗ്രാം ക്രിസ്തുവിനെ പങ്കുവെയ്ക്കുന്നു

Asia Breaking News

സുവിശേഷത്തിനു പിന്തുണയില്ലാത്ത ജപ്പാനില്‍ ബൈബിള്‍ പരമ്പര പ്രോഗ്രാം ക്രിസ്തുവിനെ പങ്കുവെയ്ക്കുന്നു

ടോക്കിയോ: ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളിലൊന്നായ ജപ്പാനില്‍ ക്രൈസ്തവര്‍, കത്തോലിക്കര്‍ ഉള്‍പ്പെടെ വെറും 1 ശതമാനം മാത്രമാണ് ഉള്ളത്. ഇതില്‍ 0.2 ശതമാനം പേര്‍ മാത്രമേ ചര്‍ച്ചുകളില്‍ പോകാറുള്ളു. ജപ്പാനിലെ ആളുകള്‍ക്ക് സുവിശേഷം കാണാനും കേള്‍ക്കാനും ഉളള സ്വാതന്ത്ര്യം വളരെ കുറവാണ്.

കാരണം ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം കൂടുതലായി നല്‍കുന്നില്ല. ആധുനിക സാങ്കേതിക വിദ്യകളില്‍ ലോകത്തിനു നിരവധി സംഭാവനകള്‍ നല്‍കിയ ജപ്പാനില്‍ ബ്രോഡ്കാസ്റ്റിംഗ് ഇന്‍ഡസ്ട്രി മതപരമായ വിഷയങ്ങളുള്ള പ്രോഗ്രാമുകള്‍ അനുവദിക്കുന്നില്ല. അതിനാല്‍ ആനിമേറ്റഡ് ബൈബിള്‍ പരമ്പരയായ സൂപ്പര്‍ ബുക്ക് ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത് ഒരു വലിയ അത്ഭുതം തന്നെയാണ്.

ആദ്യം 80 കളിലും പിന്നീട് 2017 മുതല്‍ 6 വര്‍ഷത്തേക്കും ഈ പ്രോഗ്രാം ജപ്പാനീസ് പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ദൈവവചനം വിതയ്ക്കുക മാത്രമല്ല ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഇവിടത്തെ ക്രിസ്ത്യന്‍ പള്ളികളും ഇത് ഉപയോഗിക്കുന്നു.

ജപ്പാനില്‍ കുട്ടികള്‍ സണ്ടേസ്കൂള്‍ ആസ്വദിക്കുന്നത് അപൂര്‍വ്വ കാഴ്ചയാണ്. ടോക്കിയോയിലെ കാവസാക്കി ചര്‍ച്ചിന്റെ പാസ്റ്റര്‍ മക്കോട്ടോ കൊഹാഡു പറയുന്നു.

ഇവിടെ പകുതി പള്ളികളില്‍ മാത്രമേ സണ്ടേസ്കൂള്‍ ഉള്ളു. ആളുകള്‍ പള്ളിയില്‍ പോകുന്നില്ല. എന്നാല്‍ സൂപ്പര്‍ ബുക്ക് ബൈബിള്‍ പരമ്പര ടിവിയില്‍ സംപ്രേക്ഷണം തുടങ്ങിയപ്പോള്‍ സണ്ടേസ്കൂളില്‍ പോകാത്ത കുട്ടികള്‍ പരമ്പര കാണാനും അവര്‍ സുവിശേഷം കേള്‍ക്കാനും ഇടയായി.

അതോടെ അവരുടെ മാതാപിതാക്കളും അങ്ങനെ ബൈബിളിനെക്കുറിച്ചും യേശുവിനെക്കുറിച്ചും പുതു തലമുറയ്ക്ക് അറിയുവാനിടയായി.

ഇങ്ങനെ താല്‍പ്പര്യമുള്ള കുട്ടികളെയും രക്ഷിതാക്കളെയും കണ്ടെത്താന്‍ ഫിലിപ്പിന്‍സില്‍നിന്നും ഒരു ടീം ടോക്കിയോയിലെ ചര്‍ച്ചില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഇത് പല സംഘങ്ങളായെത്തി സുവിശേഷം പ്രചരിപ്പിച്ചു.