കുരിശുയുദ്ധക്കാര്‍ 800 വര്‍ഷം മുമ്പ് രഹസ്യമായി കുഴിച്ചിട്ട സംഗീത ഉപകരണം വീണ്ടും ജീവന്‍ വച്ചു.
യെരുശലേം: 800 വര്‍ഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ക്രിസ്ത്യന്‍ ലോകത്തെ ഏറ്റവും പുരാതനമായി കരുതപ്പെടുന്ന ഒരു സംഗീത ഉപകരണമായ വെങ്കല പൈപ്പ് ഓര്‍ഗന്‍ ചൊവ്വാഴ്ച ജീവന്‍ പ്രാപിച്ചു.
അതിന്റെ പുരാതന ശബ്ദം യെരുശലേമിലെ പഴയ നഗരത്തിലെ ഒരു ആശ്രമത്തിലൂടെ പ്രതിധ്വനിച്ചു. പതിനൊന്നാം നൂറ്റാണ്ടിലെ യഥാര്‍ത്ഥ പൈപ്പുകള്‍കൊണ്ട് നിര്‍മ്മിച്ച ഈ സംഗീത ഉപകരണം സംഗീതജ്ഞന്‍ ഡേവിഡ് കാറ്റലൂന്യ ബെനഡികാമസ് ഡൊമിനോ ഫ്ലോസ് ഫിലിയസ് എന്ന ആരാധനാ ഗാനം വായിക്കുമ്പോള്‍ പൂര്‍ണ്ണവും ഹൃദ്യവുമായ ശബ്ദം പുറപ്പെടുവിച്ചു.
സെന്റ് സേവിയേഴ്സ് മൊണാസ്ട്രിക്കുള്ളിലെ സംഗീതത്തിന്റെ പ്രവാഹം ഏവരെയും ആനന്ദം കൊള്ളിച്ചു. തിങ്കളാഴ്ച ഉപകരണം അനാച്ഛാദനം ചെയ്യുന്നതിനു മുമ്പ് സംഗീത ചരിത്രത്തിലെ ഒരു മഹത്തായ വികാസത്തിനു കൂടിവന്നവര്‍ സാക്ഷ്യം വഹിച്ചത് അപൂര്‍വ്വമായ ഒരു നിമിഷമായിരുന്നു.
ഇത് കുഴിച്ചിട്ടവര്‍ ഒരു ദിവസം അത് വീണ്ടും പ്ളേ ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഈ ഉപകരണം കുഴിച്ചിട്ടത്.
എണ്ണൂറു വര്‍ഷങ്ങള്‍ക്കുശേഷം ആ ധന്യ നിമിഷം സമാഗതമായി. അദ്ദേഹം ഓര്‍പ്പിച്ചു. ഇനി മുതല്‍ ഈ ഓര്‍ഗന്‍ യെരുശലേമിലെ പഴയ നഗരത്തിലെ ടെറസാങ്റ്റ മ്യൂസിയത്തില്‍ സൂക്ഷിക്കും.
11-മത്തെ നൂറ്റാണ്ടില്‍ യെരുശലേം ഭരിച്ചിരുന്ന കാലത്ത് കുരിശു യുദ്ധക്കാരായ ക്രിസ്ത്യാനികള്‍ യേശുവിന്റെ ജന്മ സ്ഥലമായ ബേത്ലഹേമിലേക്ക് ഒരു ഓര്‍ഗന്‍ കൊണ്ടുവന്നു എന്നാണ് ഗവേഷകരുടെ നിഗമനം. ഒരു നൂറ്റാണ്ടോളം ഉപയോഗിച്ചശേഷം മുസ്ളീം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാനായി കുരിശുയുദ്ധക്കാര്‍ ഇത് കുഴിച്ചിട്ടു.
1906 വരെ അത് അവിടെ തുടര്‍ന്നു. ബേത്ലഹേമില്‍ തീര്‍ത്ഥാടനത്തിനായി ഒരു ഫ്രാന്‍സിസ്ക്കന്‍ നിര്‍മ്മിതി പണിയുന്ന തൊഴിലാളികള്‍ ഈ പുരാതന സെമിത്തേരിയില്‍ ഇത് കണ്ടെത്തി.
പൂര്‍ണ്ണമായ ഖനനം നടത്തിയപ്പോള്‍ പുരാവസ്തു ഗവേഷകര്‍ 222 വെങ്കല പൈപ്പുകള്‍, ഒരു കൂട്ടം മണികള്‍, കുരിശു യുദ്ധക്കാര്‍ ഒളിപ്പിച്ചുവച്ച മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെത്തി.
ഏകദേശം 700 വര്‍ഷത്തെ ഭൂമിക്കടിയിലെ വാസത്തിനും 800 വര്‍ഷത്തെ നിശ്ശബ്ദതയ്ക്കും ശേഷം ഈ പൈപ്പുകളില്‍ ചിലത് അങ്ങനെ വീണ്ടും ജീവന്‍ തുടിച്ചു. പുനരുദ്ധരണത്തില്‍ പങ്കെടുത്ത ഓര്‍ഗന്‍ വിദഗ്ദ്ധനായ കൂസ് വാന്‍ ഡി ലാന്‍ഡെ പറഞ്ഞു.