ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ജീസസ് ബോട്ട് ചര്‍ച്ചയാകുന്നു
യിസ്രായേലിലെ ഗലീല കടല്‍ക്കരയില്‍നിന്നും കണ്ടെടുത്ത ജീസസ് ബോട്ട് എന്നു പേരിട്ടിരിക്കുന്ന 2000 വര്‍ഷം പഴക്കമുള്ള വള്ളത്തെക്കുറിച്ച് ക്രൈസ്തവ ലോകത്ത് ഏറെ ആകാംഷ്ക്കും ചര്‍ച്ചയ്ക്കും വഴി തുറന്നു.
1986 മഗ്ദലയ്ക്കടുത്തുള്ള ഗലീല കടലിന്റെ തീരത്ത് കടുത്ത വരള്‍ച്ച ഉണ്ടായപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
കിബ്ബട്ടിസ് ഗിസോസരില്‍നിന്നുള്ള അമച്വര്‍ പുരാവസ്തു ഗവേഷകരായ സഹോദരങ്ങളായ മോശെയും യുവാല്‍ ലുഫാനും ആണ് ബോട്ട് ആദ്യം കണ്ടത്. അതിന്റെ ചരിത്രപരമായ മൂല്യം മനസ്സിലാക്കിയ അവര്‍ ഉടന്‍തന്നെ യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയെ അറിയിച്ചു. അവര്‍ വേഗത്തില്‍ സൂഷ്മമായ ഖനനത്തിന് തുടക്കം കുറിച്ചു.
12 ദിവസത്തിലധികം നീണ്ട ശ്രദ്ധേയമായ ദൌത്യത്തില്‍ ചെളിയില്‍ പൂണ്ടു കിടന്ന വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനും വള്ളം ഫൈബര്‍ ഗ്ളാസില്‍ പൊതിഞ്ഞ് കിബ്ബിട്ടസ് ഗിനോസറിലെ യിഗല്‍ അലോണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു വരുന്നുണ്ട്.
ബൈബിളില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള ഗലീലിയ കടലില്‍ ഏകദേശം 15 പേര്‍ക്ക് ഇരിക്കാവുന്ന വലിപ്പം ഇതിനുണ്ട്.
കാര്‍ബണ്‍-14 ഡേറ്റിംഗും സമുദ്ര വിശകലനവും അതിന്റെ റോമന്‍ കാലഘട്ടത്തിലെ നിര്‍മ്മാണവും പരിഗണിച്ച് ജീസസ് ബോട്ടിന് ഏകദേശം 8.3 മീറ്റര്‍ നീളവും 2.3 മീറ്റ്# വീതിയും 1.3 മീറ്റര്‍ ഉയരവുമുണ്ട്. ദേവദാരു ഉള്‍പ്പെടെ 10 തരം തടികളില്‍നിന്ന് നിര്‍മ്മിച്ച ഈ ബോട്ട് അക്കാലത്തെ ഒരു മല്‍സ്യ ബന്ധന ബോട്ടായി ഉപയോഗിച്ചിരുന്നു.
പുരാവസ്തു ഗവേഷകര്‍ ബോട്ടിനടുത്ത് ഒരു പാചക കലവും ഒരു എണ്ണ വിളക്കും കണ്ടെത്തി. ഇതിലെ യാത്രക്കാര്‍ രാത്രി യാത്ര നടത്തിയിരുന്നുവെന്ന് ഇത് കാണിക്കുന്നു.
2000 മുതല്‍ ജീസസ് ബോട്ട് ഇവിടെ സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ ധാരാളം ക്രൈസ്തവ സഞ്ചാരികള്‍ ഈ വള്ളം കാണുവാന്‍ വേണ്ടി സന്ദര്‍ശനം നടത്തുകയാണ്.
പലരും യേശു സഞ്ചരിച്ച വള്ളമാണോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എങ്കി ലും യേശു സഞ്ചരിച്ചതായി തെളിവില്ലെന്ന് ഗവേഷകര്‍ പറയുന്നു. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലഘട്ടവും സുവിശേഷത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ജീസസ് ബോട്ടിലൂടെ പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുന്നു.