ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം

ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം

Breaking News Top News

ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം
2002 മുതല്‍ ഭൂമിയുടെ കര പ്രദേശങ്ങള്‍ ത്വരിത ഗതിയില്‍ വരണ്ടുപോകുന്നുവെന്ന് സയന്‍സ് അഡ്വാന്‍സ്ഡ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള ജലവിതരണത്തിലെ നാടകീയമായ ഒരു മാറ്റം ഇത് വെളിപ്പെടുത്തുന്നു. നാസയുടെ ഗ്രേസ്, ഗ്രേസ് എഫ്ഒ ദൌത്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹ ഡേറ്റാ ഉപയോഗിച്ച് ഭൂഖണ്ഡങ്ങള്‍ക്ക് ഓരോ വര്‍ഷവും വലിയ അളവില്‍ ശുദ്ധജലം നഷ്ടപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തി.

ഇത് കാലിഫോര്‍ണിയയുടെ ഇരട്ടി വലിപ്പമുള്ള ഒരു പ്രദേശം വര്‍ഷം തോറും വരണ്ടതാകുന്നതിന് തുല്യമാണ്. വരണ്ട പ്രദേശങ്ങള്‍ നനഞ്ഞ പ്രദേശങ്ങളേക്കാള്‍ വേഗത്തില്‍ വരണ്ടതായി മാറുന്നു. “ഭൂമി ഉണക്കല്‍” എന്നറിയപ്പെടുന്ന ഈ പ്രവണത ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് വടക്കന്‍ അര്‍ദ്ധഗോളത്തിലാണ്.

ഇത് വടക്കേ അമേരിക്ക, കാനഡ, റഷ്യ, മധ്യ അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, മധ്യേഷ്യ, വടക്കന്‍ ചൈന എന്നിവയുടെ വലിയ ഭാഗങ്ങളെ ബാധിക്കുന്നു.

2002 മുതല്‍ 101 രാഷ്ട്രങ്ങളിലായി ആഗോള ജനസംഖ്യയുടെ 75 ശതമാനവും ശുദ്ധജല ശ്രോതസ്സുകള്‍ കുറഞ്ഞ പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലനഷ്ടം സമുദ്ര നിരപ്പ് ഉയരുന്നതിന് കാരണമാകുന്ന വിധത്തില്‍ ഒരു പ്രധാന മാറ്റവും പഠനം രേഖപ്പെടുത്തുന്നു.

കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അമിത ഉപയോഗവും മോശം ജല മാനേജ്മെന്റും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതുമൂലം കാര്‍ഷിക ഉല്‍പ്പാദന ക്ഷമത കുറയുന്നതിനും ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.