വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍

വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍

Asia Breaking News

വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച 3 ക്രിസ്ത്യന്‍ കുട്ടികള്‍ മരിച്ചു; 5 പേര്‍ ഗുരുതരമായ നിലയില്‍

ഹാഫിസാബാദ്: തെരുവു നായ്ക്കളെ ഉന്മൂലനാശം വരുത്തുവാനുള്ള ഉദ്ദേശത്തോടുകൂടി കരുതി വച്ചിരുന്ന വിഷം കലര്‍ന്ന മധുര പലഹാരം കഴിച്ച് 3 കുട്ടികള്‍ ദാരുണ മരണം വരിച്ചു.

5 പേര്‍ ഗുരുതരാവസ്ഥയില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹഫാസാബാദ് ജില്ലയിലെ പ്രാന്ത പ്രദേശമായ ഖില സാഹിബ് സിങ്ങില്‍ ഏപ്രില്‍ 14-ന് രാത്രിയിലാണ് ദാരുണ സംഭവം നടന്നത്.

ഒരു മുച്ചക്രവാഹനത്തിലെത്തിയ ഒരാള്‍ വീടുകള്‍ക്കു മുമ്പില്‍ മധുരപലഹാരങ്ങള്‍ വച്ചിരുന്നു. പട്ടികള്‍ക്കു നല്‍കാനാണത്രെ. ഇത് കുട്ടികള്‍ എടുത്തു കഴിച്ചയുടനെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിച്ച 8 പേരില്‍ രണ്ടുപേര്‍ ഉടന്‍ തന്നെ മരിച്ചു വീണു. ബാക്കിയുള്ളഴരെ പെട്ടന്നുതന്നെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് ഒരു കുട്ടിയും മരിച്ചു. ബാക്കിയുള്ള 5 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

പത്തു വയസുള്ള ഡാനിഷ്, 7 വയസുള്ള ഡേവിഡ് ഷെഹ്സാദ്, 8 വയസുള്ള സാംസണ്‍ എന്നീ കുട്ടികളാണ് മരിച്ചത്. മധുരപലഹാരം കഴിച്ചവരില്‍ ആതിഷ്ന (10), ഹാരി (8), കൈലാഷ് (10), ഷെഹ്റോസ് (7), ഷാലോം (10) #ന്നിവരാണ് ലാഹോറിലെ ആശുപത്രിയില്‍ കഴിയുന്നത്.

ശുചീകരണ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിവിടെ. അവരുടെ തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു റിക്ഷയില്‍ തൂക്കിയിട്ടിരുന്ന സുതാര്യമായ ബാഗില്‍ നിന്നാണ് മധുരപലഹാരം കഴിച്ചതെന്ന് ബോധം വീണ്ടുകിട്ടിയ കുട്ടികള്‍ പറഞ്ഞു.

തെരുവു നായ്ക്കളെ കൊല്ലാനുള്ള ഉദ്ദേശത്തോടെയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.