യു.കെ. സര്‍ക്കാരിന്റെ പുതിയ നിര്‍വ്വചനം; ക്രിസ്ത്യാനികള്‍ തീവ്രവാദികളെന്ന് മുദ്രകുത്തപ്പെടാനുള്ള സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച യു.കെ. സര്‍ക്കാരിന്റെ തീവ്രവാദത്തിന്റെ പുതിയ നിര്‍വ്വചനത്തിന് കീഴില്‍ ക്രിസ്ത്യാനികള്‍ തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടന അഭിപ്രായപ്പെടുന്നു.
അക്രമം, വിദ്വേഷം, അല്ലെങ്കില്‍ അസഹിഷ്ണുത എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉന്നമനമോ, മുന്നേറ്റമോ ആണ് തീവ്രവാദം എന്ന് പുതിയ പ്രിവന്റ് ലിസ്റ്റ് നിയമപ്രകാരം നിര്‍വ്വചനം പറയുന്നു.
അത് മറ്റുള്ളവരുടെ മൌലിക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നതാണ്.
ക്രിസ്ത്യന്‍ കണ്‍സേണ്‍ പറയുന്നത്, പ്രൊലൈഫ് (ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍) നെ അനുകൂലിക്കുന്നവരും ലിംഗഭേദത്തെ വിമര്‍ശിക്കുന്നവരോ, വിവാഹത്തേക്കുറിച്ച് പരമ്പരാഗത വിശ്വാസങ്ങളുള്ളവരോ ആയ ക്രിസ്ത്യാനികള്‍ പുതിയ നിര്‍വ്വചനം തെറ്റിച്ചേക്കാം.
പ്രൊലൈഫ് ക്രിസ്ത്യാനികള്‍ ഗര്‍ഭഛിദ്രത്തിലുള്ള മൌലിക അവകാശത്തെ എതിര്‍ക്കുന്നതായും അങ്ങനെ അവരെ അസഹിഷ്ണുതയുള്ളവരും തീവ്രവാദികളെന്നും മുദ്രകുത്തപ്പെടാം. സംഘടന ആശങ്കപ്പെടുന്നു.
വ്യക്തിള്‍ തീവ്രവാദികളാകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ ഭീകരവിരുദ്ധ പദ്ധതിയാണ് പ്രിവന്റ്. ഇതിന്റെ ദൂഷ്യ വശങ്ങള്‍ ഉദാഹരണ സഹിതം ക്രിസ്ത്യന്‍ കണ്‍സേണ്‍ ചൂണ്ടിക്കാണിക്കുന്നു.
സ്കൂള്‍ ചാപ്ളിന്‍ റവ. ബര്‍ണാര്‍ഡ് റാന്‍ഡല്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളോട് എല്‍ജിബിടി പ്രത്യയ ശാസ്ത്രത്തോട് യോജിക്കരുതെന്ന് ഒരു പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അത് പ്രിവന്റ് നിയമത്തില്‍ ഉള്‍പ്പെടുത്തി കേസാക്കി.
അതുപോലെ മറ്റൊരു സംഭവവും:- ക്രിസ്ത്യന്‍ അദ്ധ്യാപിക സ്വെറ്റ്ലാന പവല്‍ ഒരു ലെസ്ബിയന്‍ വിദ്യാര്‍ത്ഥിയോട് ദൈവം നിന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞതിനുശേഷം പ്രിവന്റില്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രിവന്റിന്റെ പുതിയ നിയമം അവ്യക്തത ഉണ്ടെന്നും ക്രിസ്ത്യാനികള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ട് രാജ്യദ്രോഹികളാക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്നും ക്രൈസ്തവ സമൂഹം ആവശ്യപ്പെടുന്നു.

