‘നിര്‍മ്മിത ബുദ്ധി മനുഷ്യനെ കൊന്നു തുടങ്ങി’ ആദ്യ എഐ നരഹത്യ നടത്തി റഷ്യ
മോസ്ക്കോ: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് ഇതിന്റെ നിര്‍മ്മാതാക്കളും വിദഗ്ദ്ധരുമടക്കം മുന്നറിയിപ്പു നല്‍കി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ നരഹത്യ നടത്തി റഷ്യ.
15 മാസമായി യുക്രൈനിനെതിരായി യുദ്ധത്തില്‍ റഷ്യ തങ്ങളുടെ എസ് 350 വിന്യാസ് എന്ന വ്യോമ പ്രതിരോധ സംവിധാനം ഒരു യുക്രേനിയന്‍ വിമാനത്തെ വെടിവെച്ചു വീഴ്ത്തിയതായാണ് റഷ്യ അവകാശപ്പെടുന്നത്.
ഓട്ടോമാറ്റിക് മോഡില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഡിഫന്‍സ് സിസ്റ്റം ഒരു അസാധാരണ ദൌത്യം പൂര്‍ത്തിയാക്കിയതായി റഷ്യന്‍ ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടത്തുന്ന ആദ്യത്തെ കൊലപാതകമാണ്. സംഭവത്തില്‍ ഞെട്ടലിലാണ് ലോകം ഇപ്പോള്‍ .
എന്‍വിഒ സോണില്‍ പ്രവര്‍ത്തിക്കുന്ന വിന്യാസ് വിമാനവേധ മിസൈല്‍ സംവിധാനം ഓപ്പറേറ്റര്‍മാരുടെ ഇടപെടലില്ലാതെ യുക്രേനിയന്‍ വ്യോമ ടാര്‍ജറ്റുകള്‍ സ്വയം കണ്ടെത്തുകയും ട്രാക്കു ചെയ്യുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് സമാനതകളില്ലാത്ത കഴിവുകള്‍ പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു.
യുദ്ധ സാഹചര്യങ്ങളില്‍ എഐ ഉപയോഗിച്ച് ഒരു സിസ്റ്റം പൂര്‍ണ്ണമായി യാന്ത്രികമായി പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ ഉദാഹരണമായാണ് എസ്-350 വിന്യാസ് വ്യോമ പ്രതിരോധ സംവിധാനത്തെ അടയാളപ്പെടുത്തുന്നത്. ആഗോള തലത്തില്‍ തന്നെ ഹൈപ്പര്‍ സോണിക് മിസൈലുകളെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള ഏക സംവിധാനമാണ് തങ്ങളുടെ എയര്‍ ഡിഫന്‍സ് സിസ്റ്റമെന്ന് റഷ്യ അവകാശപ്പെടുന്നു.
യുക്രൈനിലെ നിരവധി യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഈ സംവിധാനത്തിന്റെ മിസൈലുകളാല്‍ വെടിവെച്ചിട്ടതായും ഉപപ്രധാനമന്ത്രി വെളിപ്പെടുത്തി.
നിര്‍മ്മിത ബുദ്ധി പ്രോത്സാഹിപ്പിക്കരുതെന്ന് ഇതിന്റെ നിര്‍മ്മാതാവും ടെസ്ള മേധാവിയുമായ ഇലോണ്‍ മസ്കും മറ്റു നിരവധി വിദഗ്ദ്ധരും അഭിപ്രായപ്പെട്ടത് വാര്‍ത്തയായതിനു പിന്നാലെ നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനിടെ ആളുകളെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിയുടെ ഉപദേശകന്‍ മിന്നറിയിപ്പു നല്‍കിയതിന്റെ ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് എഐയുടെ ആദ്യ നരഹത്യ നടന്നത്.

