രാമ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ

രാമ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ

Breaking News India

അയോദ്ധ്യയിലെ രാമ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5000 രൂപ; ഗുജറാത്ത് മന്ത്രി
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുന്ന ആദിവാസികള്‍ക്ക് 5,000 രൂപ പ്രഖ്യാപിച്ച് സംസ്ഥാന വിനോദ സഞ്ചാരം-തീര്‍ത്ഥാടന വകുപ്പ് മന്ത്രി പൂര്‍ണേഷ് മോഡി.

ആദിവാസി ഭൂരിപക്ഷമുള്ള ദാങ്സ് ജില്ലയിലെ ശബരിധാമില്‍ ദസറയോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപം.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ 14 ശതമാനമുള്ള ആദിവാസി വോട്ടുകള്‍ നിര്‍ണ്ണായകമാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കാണ് ആദിവാസി വിഭാഗം.

എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അവര്‍ ബി.ജെ.പി.ക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.

അതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ആദിവാസി വോട്ടുകള്‍ ബി.ജെ.പി.യുടെ പെട്ടിയില്‍ ഉറപ്പിക്കാനായി മന്ത്രിയുടെ പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

35 സീറ്റുകളിലാണ് ആദിവാസി വോട്ടുകള്‍ വിജയിയെ നിര്‍ണ്ണയിക്കുക.