ഗര്‍ഭസ്ഥ ശിശുവും വ്യക്തിയാണ്; നിയമം പാസ്സാക്കി പ്യൂര്‍ട്ടോറിക്കോ

ഗര്‍ഭസ്ഥ ശിശുവും വ്യക്തിയാണ്; നിയമം പാസ്സാക്കി പ്യൂര്‍ട്ടോറിക്കോ

Asia Breaking News

ഗര്‍ഭസ്ഥ ശിശുവും വ്യക്തിയാണ്; നിയമം പാസ്സാക്കി പ്യൂര്‍ട്ടോറിക്കോ

സാന്‍ജുവാന്‍: 2025 ഡിസംബര്‍ 21-ന് സ്വയംഭരണ കരീബിയന്‍ ദ്വീപ് രാജ്യമായ പ്യൂര്‍ട്ടേറിക്ക ഗര്‍ഭസ്ഥ ശിശുവിനെ നിയമപരമായ വ്യക്തിയായി അംഗീകരിക്കുന്നത് പുതിയ നിയമമായി ഒപ്പുവച്ചതോടെ ജീവന്റെ സംരക്ഷണത്തിനി വലിയ പുരോഗതി എന്നു നിയമ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചു.

പ്യൂര്‍ട്ടോറിക്കോ ഗവര്‍ണര്‍ ജെനിഫര്‍ ഗോണ്‍സലസ് നിയമം 183-2025-ല്‍ ഒപ്പുവച്ചു. ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തിലും ഗര്‍ഭപാത്രത്തിലുള്ള ഒരു മനുഷ്യന്‍ ഒരു സ്വാഭാവിക വ്യക്തിയാണെന്നു ഇത് പ്രസ്താവിക്കുന്നു.അതിനാല്‍ ഗര്‍ഭസ്ഥ ശിശുവിനെ ഒരു മനുഷ്യനായി നിയമം നിയമപരമായി അംഗീകരിക്കുന്നു.

ഗര്‍ഭിണിയായ സ്ത്രീക്കെതിരായ കുറ്റകൃത്യത്തിന്റെ ഫലമായി കുട്ടി നഷ്ടപ്പെടുകയാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തെ ഫസ്റ്റ് ഡിഗ്രി കൊലപാതകമായി തരംതിരിക്കുന്നു.

അമ്മയ്ക്കെതിരായ അക്രമമോ ബലപ്രയോഗമോ മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചാലും ഇതേ ശിക്ഷ ബാധകമാണ്. ജീവന്‍ സംരക്ഷിക്കുന്നതില്‍ അഭൂതപൂര്‍വ്വമായ പുരോഗതിയുടെ ഒരു വര്‍ഷമെന്നാണ് പ്യൂര്‍ട്ടോറിക്കോ സെനറ്റര്‍ ജോവിന്‍ റോഡ്രിഗ്സ് ഇതിനെ വിശേഷിപ്പിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഇന്‍കോര്‍പ്പറേറ്റഡ് ചെയ്യാത്ത പ്രദേശമാണ് പ്യൂര്‍ട്ടോറിക്കോ. ആകെ ജനസംഖ്യ 32 ലക്ഷം ആണ്. ഭൂരിപക്ഷവും കത്തോലിക്കരാണ്. കൂടാതെ പ്രോട്ടസ്റ്റന്റ് ഉണര്‍വ്വ് സഭകളുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.