ചൈനയുടെ സുവിശേഷ പോരാളിയെ ജയിലിലടച്ചു
ബീജിംഗ്: ചൈനയില്‍ തെരുവുകളില്‍ ഭയം കൂടാതെ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന സുവിശേഷ പോരാളി എന്ന പേരില്‍ അറിയപ്പെടുന്ന ചെന്‍ വെന്‍ഷെങ്ങാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായത്.
ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം നടന്ന രാജ്യ തലസ്ഥാന നഗരിയായ ബീജിംഗില്‍ സുവിശേഷം പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൈനീസ് പോലീസ് ഇദ്ദേഹത്തെയും ഭാര്യയും അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 16 മുതല്‍ 22 വരെ നടന്നു. അതുവരെ കരുതല്‍ തടങ്കല്‍ എന്ന പേരിലായിരുന്നു നടപടി. പക്ഷെ സമ്മേളനം കഴിഞ്ഞിട്ടും ഇവരെക്കുറിച്ച് വിവരങ്ങളില്ല.
ചെന്‍ ഹുനാന്‍ പ്രവിശ്യയിലെ ഹെങ്യാങിലെ ഷിയോവന്‍ ചര്‍ച്ചിലെ അംഗമാണ്. ലഹരിക്കടിമയായിരുന്ന ചെന്‍ 10 വര്‍ഷം മുമ്പാണ് മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ചത്.
അന്നു മുതല്‍ കര്‍ത്താവിനെ ആരാധിക്കുകയും തീഷ്ണതയോടെ തെരുവോരങ്ങളില്‍ സുവിശേഷം പ്രപസംഗിച്ചു വരികയായിരുന്നു. നിരവധി തവണ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
തടിക്കുരിശും പിടിച്ച് വചന സന്ദേശമടങ്ങിയ പ്ളക്കാര്‍ഡും പിടിച്ചുകൊണ്ടാണ് പ്രസംഗിക്കുന്നത്.

