ഈജിപ്റ്റില്‍ ചര്‍ച്ച് കെട്ടിടങ്ങള്‍ പണിയുന്നതിന് നിയന്ത്രണങ്ങള്‍ വരുന്നു
കെയ്റോ: ഈജിപ്റ്റില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ പണിയുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള ബില്‍ കൊണ്ടുവരുന്നു.
അടുത്ത വര്‍ഷം ഇതു സംബന്ധിച്ച പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ . ക്രൈസ്തവരുടെ എണ്ണം ഈജിപ്റ്റില്‍ പെരുകുന്നതോടൊപ്പം പുതിയ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പെരുകുന്നതില്‍ ഭരണകൂടത്തിനു ആശങ്കയുണ്ട്.
ഇതിന് തടയിടുവാനാണ് ആരാധനാലയങ്ങള്‍ പണിയുന്നതിനുള്ള നിയന്ത്രണം നിയമംമൂലം കൊണ്ടുവരുവാനുള്ള ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് ഈജിപ്റ്റ് നിയമമന്ത്രി ഇബ്രാഹിം ഹെനൈഡി വ്യക്തമാക്കി.

