യു.എസില്‍ യിസ്രായേലിനു പിന്തുണ കുറയുന്നതിനു കാരണം ബൈബിള്‍ അജ്ഞത: അംബാസിഡര്‍ ഹക്കാബി

യു.എസില്‍ യിസ്രായേലിനു പിന്തുണ കുറയുന്നതിനു കാരണം ബൈബിള്‍ അജ്ഞത: അംബാസിഡര്‍ ഹക്കാബി

Breaking News Global USA

യു.എസില്‍ യിസ്രായേലിനു പിന്തുണ കുറയുന്നതിനു കാരണം ബൈബിള്‍ അജ്ഞത: അംബാസിഡര്‍ ഹക്കാബി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ യിസ്രായേലിനോടുള്ള പിന്തുണ കുറയുന്നതിനും പൊതുജനാഭിപ്രായം എതിരാകുന്നതിനും കാരണം ബൈബിളിനെക്കുറിച്ച് ശരിയായ അറിവില്ലാത്തതാണെന്ന് യിസ്രായേലിലെ അംബാസിഡര്‍ മൈക്ക് ഹക്കാബി.

ദീര്‍ഘ വര്‍ഷമായി ബാപ്റ്റിസ്റ്റ് പാസ്റ്ററായി സേവനമനുഷ്ഠിച്ച ഹക്കാബി അമേരിക്കന്‍ വാര്‍ത്താ ചാനലായ ന്യൂസ് നേഷന്‍ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കയില്‍ യിസ്രായേല്‍ വിരുദ്ധ വികാരം പടരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

വ്യാജ വാര്‍ത്തകളും വിദേശ രാജ്യങ്ങളുടെ നുണ പ്രചാരണങ്ങളും, ഒരു ദൈവമുണ്ടെന്നും മനുഷ്യ ജീവിതത്തിന് ദൈവം നിശ്ചയിച്ച ചില നിയമങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരോടുള്ള അടങ്ങാത്ത വിദ്വേഷം, ബൈബിളിനെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ എന്നിവയാണ് ഈ ഘടകങ്ങള്‍.

ഇവയെല്ലാം ഒത്തു വരുമ്പോള്‍ ആളുകള്‍ യിസ്രായേലിനെതിരെ തിരിയുകയും എല്ലാ തെറ്റുകള്‍ക്കും യിസ്രായേലിനെ മാത്രം കുറ്റപ്പെടുത്തുകയും ചെയ്യുകയാണെന്ന് ഹക്കാബി ഓര്‍പ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.