കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ നേതാക്കള്‍ ഖാര്‍ഗയെ കണ്ടു
ബംഗളുരു: കര്‍ണാടകയില്‍നിന്നുള്ള ക്രിസ്ത്യന്‍ നേതാക്കളുടെ ഒരു പ്രതിനിധി സംഘം സെപ്റ്റംബര്‍ 14-ന് തിങ്കളാഴ്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗയെ ബംഗളുരുവിലെ വസതിയില്‍ സന്ദര്‍ശിച്ചു.
സംസ്ഥാനത്തെ മതപരിവര്‍ത്തന വിരുദ്ധ നിയമം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഖാര്‍ഗയെ സന്ദര്‍ശിച്ചത്.
ബംഗളുരു ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ ഡോ, പീറ്റര്‍ ഉച്ചാഡോ, ബിഷപ്പ് ഫ്രാന്‍സിസ് സെറാവോ ആശിര്‍വാദ് ഡയറക്ടര്‍ ഫാ. അരുണ്‍ ലൂയിസ് എസ്.ജെ. അല്‍മായ പ്രതിനിധികളായ പ്രവീണ്‍ പീറ്റര്‍, ആന്റണി വിക്രം #ന്നിവരും പങ്കെടുത്തു.
കര്‍ണാടക ആഭ്യന്തര മന്ത്രിയും ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക ഖാര്‍ഗെയും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ലമെന്റ് ഉപരിസഭയായ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. നാല് വിഷയങ്ങള്‍ ചര്‍ച്ചയ്ക്കായി ഉയര്‍ന്നു വന്നതായി മാധ്യമങ്ങള്‍ക്കു നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ആദ്യത്തേത് കര്‍ണാടക മതസ്വാതന്ത്ര്യ സംരക്ഷണ ബില്‍-2021. ഇത് മതപരിവര്‍ത്തന വിരുദ്ധ ബില്‍ എന്നറിയപ്പെടുന്നു.
ഇതിലെ ആശങ്കകള്‍ പങ്കുവെച്ചു. ബില്‍ പിന്‍വലിക്കണം. രണ്ടാമതായി കര്‍ണാടക ലജിസ്ളേറ്റീവ് കൌണ്‍സിലിലേക്ക് ഒരു ക്രിസ്ത്യന്‍ നോമിനിയെ നിയമിക്കണം. മൂന്നാമതായി ക്രിസ്ത്യന്‍ സമൂഹത്തിലെ ചില സഭാംഗങ്ങള്‍ നേരിടുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കണം.
പിന്നോക്ക വിഭാഗത്തിലെ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി രൂപപ്പെടുത്തിയ സര്‍ക്കാര്‍ ജോലികള്‍, കോളേജ് സീറ്റുകള്‍, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ നിര്‍ദ്ദിഷ്ട വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യുക.
നാലാമതായി സര്‍ക്കാര്‍ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും മറ്റ് നിയമാനുസൃതവും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടതുമായ സ്ഥാപനങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് പ്രാതിനിധ്യം നല്‍കുക.
പ്രതിനിധികളുടെ ആവശ്യങ്ങള്‍ കേട്ട ഖാര്‍ഗെ സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട അദികാരികളുമായി ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി.

