സോദോമിനെയും ഗോമോറെയെയും കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്ത ക്രിസ്ത്യന്‍ സുവിശേഷകനെ കുറ്റവിമുക്തനാക്കി
സ്വവര്‍ഗ്ഗ പങ്കാളികളുടെ സുരക്ഷിത ഇടം ലംഘിച്ചുവെന്നാരോപിച്ച് സോദോമിനെയും ഗോമോറെയും കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത കേസില്‍ തെരുവ് സുവിശേഷകനെ കുറ്റവിമുക്തനാക്കി.
ലണ്ടനിലെ സോഹോയില്‍ സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്ത റിച്ചാര്‍ഡ് ജോണ്സണ് (72) നെതിരെയാണ് കേസുണ്ടായത്.
2025 ഏപ്രിലില്‍ 2030 ടൌണ്‍ എന്ന് ചിത്രീകരിച്ച ലഘുലേഖയുടെ കോപ്പികള്‍ വിതരണം ചെയ്തതിനായിരുന്നു കേസ്.
സോഹോ സ്വവര്‍ഗ്ഗരതി എല്‍ജിബിടി ആളുകള്‍ക്ക് ഒരു സുരക്ഷിത ഇടമായി കണക്കാക്കുന്നുവെന്ന് ഒരു പരാതിക്കാരന് കോടതിയെ അറിയിച്ചു.
എന്നാല്‍ സോഹോയില്‍ മാത്രം ഒരു പ്രത്യേക നിയമ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നും ലണ്ടനിലെ എല്ലാ ഭാഗങ്ങളേപ്പോലെതന്നെ മതസ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം അവിടെയും ഉണ്ടെന്ന് ജോണ്‍സന്റെ അഭിഭാഷകന് വാദിച്ചു.
ലണ്ടന്‍ സിറ്റി മജിസ്ട്രേറ്റ് കോടതി കേസില്‍ ജോണ്സണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
ബൈബിളിലെ സോദോമിന്റെയും ഗോമോറെയുടെയും പാപം, ന്യായവിധി, മാനസാന്തരം, രക്ഷ എന്നിവയെക്കുറിച്ചുള്ള ഒരു സുവിശേഷ സന്ദേശമാണ് ലഘുലേഖയില്‍ ഉള്ളത്.

