ഛത്തീസ്ഗഢിലെ ആദിവാസി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ നിര്‍ദ്ദിഷ്ട സിവില്‍ കോഡില്‍നിന്ന് ഒവിവാക്കണമെന്ന് ആഴശ്യപ്പെടുന്നു
റായ്പൂര്‍: തദ്ദേശീയ പാരമ്പര്യങ്ങള്‍ പിന്തുടരുന്ന ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഛത്തീസ്ഗഢിലെ ആദിവാസി സമൂഹങ്ങള്‍ നിര്‍ദ്ദിഷ്ട ഏകീകൃത സിവില്‍ കോഡില്‍ (യുസിസി) നിന്നും തങ്ങളെ ഒവിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
തലസ്ഥാന നഗരിയായ റായ്പൂരില്‍ സെപ്റ്റംബര്‍ 1,2 തീയതികളില്‍ നടന്ന ഒരു കണ്സള്ട്ടേഷനില് നിരവധി ഗോത്ര സമൂഹങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയം ഉന്നയിച്ചു.
വിവാഹം, അനന്തരാവകാശ സ്വത്ത്, കുടുംബ ജീവിതം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ തങ്ങളുടെ സമുദായങ്ങള്‍ വളരെക്കാലമായി ആചാര നിയമങ്ങളെയും പാരമ്പര്യങ്ങളെയും ആശ്രയിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
പൊതു സിവില്‍ കോഡിലേക്ക് നീങ്ങാന്‍ ഏപ്രിലില്‍ ഛത്തീസ്ഗഢ് മന്ത്രി സഭ തീരുമാനിക്കുകയും ഒരു കരട് തയ്യാറാക്കാന്‍ വിരമിച്ച ജഡ്ജി പ്രകാശ് ദേശീയിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.
കൂടുതല്‍ ഏകീകൃതമായ ഒരു നിയമ വ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് നിര്‍ദ്ദിഷ്ട കോഡിന്റെ ലക്ഷ്യം. നിലവില്‍ സംസ്ഥാനത്തെ വിവിധ മത, ജാതി സമുദായങ്ങള്‍ക്ക് ഇടയിലുള്ള വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, കുടുംബബന്ധം തുടങ്ങിയ വിഷയങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ ബാധകമാണ്.
റായ്പൂരിലെ കൂടിയാലോചനയില്‍ സംസ്ഥാനത്തെ ആദിവാസി സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ഏകീകൃത സംഘടനയായ ഛത്തീസ്ഗഢ് സാര്‍പ ആദിവാസി സമാജ് ഉള്‍പ്പെടെ നിരവധി ആദിവാസി സമൂഹങ്ങളുടെ പ്രതിനിധികള്‍ ആശങ്കകള്‍ പങ്കുവെച്ചു.
ഗോണ്ട്, കന്‍വാര്‍ സൈഗ, ഒറാവോണ്‍ സമുദായങ്ങളിലെ അംഗങ്ങളും പങ്കെടുത്തു. പലരും ക്രിസ്തീയ വിശ്വാസത്തോടൊപ്പം തദ്ദേശീയ ആചാരങ്ങളും പാലിക്കുന്നത് തുടരുന്നതിനാല്‍ ഗോത്ര ക്രിസ്ത്യാനികളും ചര്‍ച്ചയുടെ ഭാഗമായി.
ഭാരത് മുക്തി മോര്‍ച്ച നേതാവായ സുനില്‍ മാഞ്ച് ആദിവാസി ക്രിസ്ത്യാനികളെയും യുസിസിയില്‍നിന്ന് ഒഴിവാക്കണമെന്ന് വാദിച്ചു.

