അലക്സാണ്ടര്‍ ചക്രവര്‍ത്തി ഏഷ്യയിലേക്കുള്ള വാതില്‍ തുറന്ന യുദ്ധക്കളം ചരിത്ര സ്ഥലമാക്കി തുര്‍ക്കി
ലോകം വെട്ടിപ്പിടിക്കാന്‍ ശ്രമിച്ച മഹാനായി അലക്സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യക്കാരുമായുള്ള ആദ്യ യുദ്ധം നടന്ന സ്ഥലം തുര്‍ക്കി ചരിത്രപരമായ സംരക്ഷിത സ്ഥലമാക്കി.
ലോക ചരിത്രത്തിന്രെ ഗതിയെ മാറ്റി മറിച്ച ഒരു വഴിത്തിരിവായ ഗ്രാനിക്കോസ് യുദ്ധത്തിന്റെ സ്ഥലം ഞങ്ങള്‍ സംരക്ഷിതമാക്കി.
തുര്‍ക്കീ സാംസ്ക്കാരിക ടൂറിസം മന്ത്രി മെഹ്മത് നൂറി എര്‍സോയ് ട്വിറ്ററില്‍ കുറിച്ചു.
പേര്‍ഷ്യക്കാര്‍ക്കെതിരെ മഹാനായ അലക്സാണ്ടര്‍ തന്റെ ആദ്യത്തെ പ്രധാന യുദ്ധ വിജയം നേടുകയും ഏഷ്യയിലേക്കുള്ള പ്രയാണത്തിന്റെ വാതിലുകള്‍ തുറക്കുകയും ചെയ്ത ഗ്രാനിക്കോസ് യുദ്ധക്കളം ഇപ്പോള്‍ ചരിത്ര സ്ഥലമായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു.
ട്വിറ്ററില്‍ പറയുന്നു. ചരിത്രപരമായ ഒരു സ്ഥലമായി നിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനായി സാംസ്ക്കാരിക പൈതൃക സംരക്ഷണത്തിനായുള്ള കാനക്കാലി റീജിയണല്‍ ബോര്‍ഡിന്റെ തീരുമാനത്തിന് മുന്നോടിയായി സ്ഥലത്ത് പുരാവസ്തു ശാസ്ത്രീയ സര്‍വ്വേകള്‍ നടത്തിയിരുന്നു.
അങ്ങനെ യുദ്ധക്കളത്തിനും പരിസര പ്രദേശങ്ങള്‍ക്കും സംരക്ഷിത പദവി ലഭിച്ചു.
2025-ല്‍ ഗവേഷകര്‍ ഔപചാരികമായി തിരിച്ചറിഞ്ഞ ഈ പൈതൃക സ്ഥലം കാനക്കാലിയിലെ ബിഗ ജില്ലയിലെ കരബിഗ ടൌണ്‍ഷിപ്പിന്റെ അതിര്‍ത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
ഗ്രാനിക്കോസ് യുദ്ധം അലക്സാണ്ടറുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവുകളില്‍ ഒന്നായിരുന്നു. പിന്നീട് അദ്ദേഹത്തിനു മഹാനായ എന്ന വിശേഷണം നേടിക്കൊടുത്തു.
പുരാതന ഗ്രീക്ക് രാജ്യമായ മാസിഡോണിന്റെ രാജാവായിരുന്ന അലക്സാണ്ടര്‍ ബിസി 336-ല്‍ 20 വയസ്സുള്ളപ്പോള്‍ തന്റെ പിതാവ് ഫിലിപ്പ് രണ്ടാമന്റെ പിന്‍ഗാമിയായി സിംഹാസനത്തിലേറി.
ഏഷ്യയിലും ഈജിപ്റ്റിലുടനീളം പടയോട്ടം നടത്തി 30 വയസ്സായപ്പോഴേക്കും ഗ്രീസ് മുതല്‍ വടക്കു പടിഞ്ഞാറന്‍ ഇന്ത്യ വരെ വ്യാപിച്ചു കിടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്ന് സൃഷ്ടിച്ചു.
അപരാജിതനായി തുടരവേ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കാനുദ്ദേശിച്ച ബാബിലോണിലെ മെസെപ്പെട്ടോമിയ നഗരത്തില്‍വച്ച് 32-മത്തെ വയസ്സില്‍ രോഗബാധിതനായി മരിച്ചു.

