8-മത്തെ നാളിലെ പരിച്ഛേദനയ്ക്ക് ശേഷം കുഞ്ഞ് മരിച്ചു; പോലീസ് അന്വേഷണം തുടങ്ങി
യെരുശലേം: യഹൂദ ആചാര പ്രകാരം 8 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പരിച്ഛേദനയ്ക്കുശേഷം ചികിത്സയ്ക്കായി എത്തിച്ചു.
മണിക്കൂറുകള്‍ക്കുശേഷം മരിച്ചു. യെരുശലേമിലെ ഹദസ്സ മൌണ്ട് സ്കോപ്സ് ആശുപത്രിയിലാണ് കുഞ്ഞ് മരിച്ചതെന്ന് മെഡിക്കല്‍ സെന്റര്‍ ശനിയാഴ്ച അറിയിച്ചു.
മരണ കാരണം എന്താണെന്ന വ്യക്തമല്ലെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം നടത്തിയ പരിച്ഛേദനയ്ക്കു തൊട്ടുപിന്നാലെ കുഞ്ഞിനു ബോധം നഷ്ടപ്പെട്ടതായി വടക്കന്‍ വെസ്റ്റ് ബാങ്കിലെ നെവേ എറെസ് സെറ്റില്‍മെന്റില്‍ താമസിക്കുന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
കുഞ്ഞ് എത്തിയപ്പോള്‍ അവന്റെ പള്‍സ് ഇല്ലായിരുന്നുവെന്നും പാരാമെഡിക്കല്‍ അവനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആശുപത്രി പറഞ്ഞു.
ഡോക്ടര്‍മാരും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നു. പക്ഷെ അവന്‍ മരിച്ചതായി പ്രഖ്യാപിച്ചു.
കുഞ്ഞിന്റെ ജഡം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു.

