യിസ്രായോലിന് ആയുധമെത്തിച്ചത് 51 രാജ്യങ്ങള്‍, ഇന്ത്യ രണ്ടാമത്

യിസ്രായോലിന് ആയുധമെത്തിച്ചത് 51 രാജ്യങ്ങള്‍, ഇന്ത്യ രണ്ടാമത്

Breaking News Top News West Asia

യിസ്രായോലിന് ആയുധമെത്തിച്ചത് 51 രാജ്യങ്ങള്‍, ഇന്ത്യ രണ്ടാമത്

യിസ്രായേലിലേക്കുള്ള അന്താരാഷ്ട്ര ആയുധ കയറ്റുമതി വര്‍ദ്ധിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആയുധമെത്തിച്ചതില്‍ ഇന്ത്യ രണ്ടാമതാണ്.

അന്താരാഷ്ട്ര വംശഹത്യ നിരോധന കരാറില്‍ ഒപ്പുവെച്ച യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ പ്രമുഖ രാജ്യങ്ങള്‍ പോലും യിസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റി അയച്ചതായി ഇറക്കുമതി രേഖകള്‍ വ്യക്തമാക്കുന്നു.

ഗാസയില്‍ വംശഹത്യ തടയണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിട്ടും യിസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വര്‍ദ്ധിക്കുകയാണുണ്ടായത്.

അമേരിക്ക, ഇന്ത്യ, റൊമാനിയ, തായ്വാന്‍, ചെക്ക് റിപ്പബ്ളിക് എന്നീ അഞ്ച് രാജ്യങ്ങളാണ് കോടതി വിധിക്കുശേഷം ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചത്.

വെടിയുണ്ടകള്‍, സ്ഫോടക വസ്തുക്കള്‍, അത്യാധുനിക ആയുധങ്ങളുടെ ഭാഗങ്ങള്‍, സായുധ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ടുകള്‍ എന്നിവയാണ് പ്രധാനമായും കൈമാറിയത്.

ഇതില്‍ യിസ്രായേലിനു ആയുധം നല്‍കുന്നത് നിര്‍ത്തിയെന്ന് പരസ്യമായി പ്രഖ്യാപിച്ച ചില കേന്ദ്രങ്ങളുമുണ്ട്. യുദ്ധത്തില്‍ അമേരിക്ക 42 ശതമാനം ആയുധങ്ങള്‍ നല്‍കി. ഇന്ത്യ രണ്ടാമത്തെ സ്ഥാനത്താണ്. (26 ശതമാനം).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.