സ്കോട്ലാന്‍ഡില്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ പരാജയപ്പെട്ടു; ദൈവത്തിനു നന്ദി പറഞ്ഞ് ക്രൈസ്തവ നേതാക്കള്‍

സ്കോട്ലാന്‍ഡില്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ പരാജയപ്പെട്ടു; ദൈവത്തിനു നന്ദി പറഞ്ഞ് ക്രൈസ്തവ നേതാക്കള്‍

Breaking News Europe

സ്കോട്ലാന്‍ഡില്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ പരാജയപ്പെട്ടു; ദൈവത്തിനു നന്ദി പറഞ്ഞ് ക്രൈസ്തവ നേതാക്കള്‍

സ്കോട്ലാന്‍ഡ് പാര്‍ലമെന്റ് ലിയാം മക്ആര്‍തര്‍ എംഎസ്പി അവതരിപ്പിച്ച അസിസ്റ്റഡ് ഡൈയിംഗ് ( സഹായത്തോടുകൂടിയുള്ള മരണം) ഫോര്‍ ടെര്‍മിനലി ഇന്‍ അഡല്‍റ്റ്സ് ബില്ലിനെതിരെ 57-69 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ഇതോടെ സ്കോട്ലാന്‍ഡില്‍ സഹായത്തോടെയുള്ള മരണ നിയമം വിധേയമാക്കുന്ന നിയമ നിര്‍മ്മാണത്തിനു തടസ്സമായി.

സ്കോട്ലാന്‍ഡിലെ മാരക രോഗികളായ മുതിര്‍ന്നവര്‍ക്ക് നിയമപരമായ സഹായ മരണത്തിന് അപേക്ഷിക്കാന്‍ ബില്‍ അനുവദിക്കുമായിരുന്നു.

പാര്‍ലമെന്റില്‍ മണിക്കൂറുകള്‍ നീണ്ട അന്തിമ ചര്‍ച്ചകള്‍ക്കുശേഷം ഭൂരിപക്ഷം അംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായി എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തുകയായിരുന്നു.

ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഫലത്തെ സ്വാഗതം ചെയ്തു. ദി ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ സൈമണ്‍കാല്‍വര്‍ട്ട് പറഞ്ഞു.

ഈ നികൃഷ്ടമായ ബില്‍ പാസ്സാക്കാന്‍ കഴിയില്ലെന്ന സന്ദേശം എംഎസ്പികള്‍ക്ക് ലഭിച്ചതില്‍ ഞങ്ങള്‍ ദൈവത്തിനു നന്ദി പറഞ്ഞു.

ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതും സംരക്ഷണം അര്‍ഹിക്കുന്നതും ആണെന്നാണ് ഈ തീരുമാനം സ്ഥിരീകരിക്കുന്നത്.

ക്രിസ്ത്യാനികളെന്ന നിലയില്‍ മനുഷ്യ ജീവന്‍ ദൈവത്തിന്റെ സമ്മാനമാണ്.

ഫ്രീ ചര്‍ച്ച് ഓഫ് സ്കോട്ലാന്‍ഡിന്റെ മോഡറേറ്ററായ റവ. അലക്സ് ഡെയര്‍ പ്രതികരിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.