നേപ്പാളിലെ ഭരണമാറ്റം; ജാഗ്രതയോടെ ക്രിസ്ത്യന്‍ സമൂഹം.

നേപ്പാളിലെ ഭരണമാറ്റം; ജാഗ്രതയോടെ ക്രിസ്ത്യന്‍ സമൂഹം.

Global

നേപ്പാളിലെ ഭരണമാറ്റം; ജാഗ്രതയോടെ ക്രിസ്ത്യന്‍ സമൂഹം.

കാഠ്മാണ്ടു: നേപ്പാളില്‍ മാര്‍ച്ച് 5-ന് നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു.

രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി 165 സീറ്റുകളില്‍ 125 എണ്ണം നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഫലങ്ങള്‍ അപ്രതീക്ഷിതമെന്ന് പാസ്റ്റര്‍ തുണ്ട ഒരു മാധ്യമത്തോടു പറഞ്ഞു.

ഹിന്ദു അനുകൂല ദേശീയ പാര്‍ട്ടികളുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നതായി കാണപ്പെടുന്നതിനാല്‍ ഞങ്ങള്‍ പ്രതീക്ഷയോടെ തുടരുന്നു. അദ്ദേഹം പറഞ്ഞു.

പുതിയ ഭരണകൂടത്തിന്‍ കീഴില്‍ ക്രിസ്ത്യാനികള്‍ കൂടുതല്‍ കഷ്ടപ്പെട്ടേക്കാം. ആക്രമണാത്മക വലതുപക്ഷ ഗ്രൂപ്പുകള്‍ നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വെല്ലുവിളികള്‍ വലുതായേക്കാം.

എന്ന് ഒരു ക്രിസ്ത്യന്‍ വിശ്വാസിയും അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തെ ഭരണ മാറ്റത്തില്‍ ഓരോ ക്രിസ്ത്യാനിയും സന്തോഷിക്കണം. ഒരു യുവാവ് പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ അഴിമതി, തൊഴിലില്ലായ്മ, ഹിന്ദു രാജ്യം സൃഷ്ടിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മത്സരം.

എന്നാല്‍ ജനങ്ങള്‍ അഴിമതിക്കാരെ തിരസ്ക്കരിച്ചു. എങ്കിലും പ്രതീക്ഷ പുലര്‍ത്തുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.