ബഹ്‌റൈന്റെ വ്യോമപരിധിയിൽ നിരവധി മിസൈലുകൾ വിജയകരമായി തടഞ്ഞതായി ബഹ്‌റൈൻ സ്ഥിരീകരിച്ചു.

Breaking News Middle East

ബഹ്‌റൈന്റെ വ്യോമപരിധിയിൽ നിരവധി മിസൈലുകൾ വിജയകരമായി തടഞ്ഞതായി ബഹ്‌റൈൻ സ്ഥിരീകരിച്ചു.

മനാമ : ബഹ്‌റൈന്റെ വ്യോമപരിധിയിൽ കണ്ടെത്തിയ നിരവധി മിസൈലുകൾ വിജയകരമായി തടഞ്ഞതായി ബഹ്‌റൈൻ സ്ഥിരീകരിച്ചു.

ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ,വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കാര്യക്ഷമമായി പ്രതിരോധിച്ച് നിർവീര്യമാക്കിയതായും നാഷണൽ കമ്മ്യുണിക്കേഷൻ സെന്റർ അറിയിച്ചു.

രാജ്യത്തിന്റെ വ്യോമപരിധിയുടെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമവും ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സെന്റർ വ്യക്തമാക്കി.

ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.