വിഷാദ രോഗ ചികിത്സയില്‍ പുതിയ വിപ്ളവം സൃഷ്ടിച്ച് യിസ്രായേലി ശാസ്ത്രജ്ഞര്‍
ടെല്‍ അവീവ്: വിഷാദ രോഗം ഇന്ന് നല്ലൊരുവിഭാഗം ആളുകളെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു അസുഖമാണ്. നിലവില്‍ ഇതിന്റെ ചികിത്സ പലര്‍ക്കും വര്‍ഷങ്ങളോളം തുടര്‍ച്ചയായ പ്രക്രീയയിലൂടെ നീണ്ടു പോകാറുണ്ട്.
എന്നാല്‍ അടുത്തിടെ ന്യൂറോ സയന്‍സിലെ ഒരു മുന്നേറ്റം യിസ്രായേല്‍ ശാസ്ത്രജ്ഞരിലൂടെ പുറത്തുവരികയുണ്ടായി. മരുന്നുകളോടുള്ള രോഗിയുടെ പ്രതികരണശേഷി വളരെ വേഗത്തില്‍ വിലയിരുത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന ഒരു കണ്ടുപിടുത്തം യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു.
പ്രധാന വിഷാദ രോഗമുള്ള ഒരു രോഗിയുടെ സാധാരണ ആന്റി ഡിപ്രഷനുകളോട് ഉള്ള പ്രതികരണശേഷി അളക്കുന്നതിനായി യിസ്രായേലി ന്യൂറോ സയന്റിസ്റ്റുകളായ ഡോ. ടാലിയ കോഹന്‍ സോളാലും ഡോ. ഡാഫ്ന ലൈഫെന്‍ ഉം ഒരു നൂതന രക്ത പരിശോധന കണ്ടെത്തി.
2023 ഒക്ടോബര്‍ 7-ന് ഹമാസ് ആരംഭിച്ച യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമായി ഏകദേശം 3 ദശലക്ഷം യിസ്രായേലി മുതിര്‍ന്നവര്‍ (ജനസംഖ്യയുടെ മൂന്നിലൊന്ന്) പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, വിഷാദം അല്ലെങ്കില്‍ ഉല്‍ക്കണ്ഠ എന്നിവ അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി.
മസ്തിഷ്ക്കത്തിലെ കണക്റ്റിവിറ്റി കുറയുന്നതാണ് വിഷാദം. പലപ്പോഴും പ്രചോദനത്തിന്റെ അഭാവത്തില്‍ ഇത് പ്രകടിപ്പിക്കപ്പെടുന്നു. സോളാല്‍ വിശദീകരിച്ചു. സാധാരണയായി ക്ളിനിക്കല്‍ ഡിപ്രഷന്‍ ഉള്ള ഒരു രോഗിക്ക് ശരിയായ മരുന്ന് തിരിച്ചറിയുന്നതിനുള്ള സമയം 12 മുതല്‍ 18 മാസം വരെ എടുത്തേക്കാം.
ഞങ്ങള്‍ അത് രണ്ട് മൂന്നു മാസമായി കുറയ്ക്കുകയുണ്ടായി. അവര്‍ പറഞ്ഞു. രക്തത്തില്‍നിന്ന് ഉരുത്തിരഞ്ഞ ന്യൂറോണുകളെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ക്ളിനിക്കലി വിന്യസിച്ച പരിശോധനയായ ബ്രൈറ്റ് കെയറിന് യു.എസ്. സെന്റേഴ്സ് ഫോര്‍ മെഡി കെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വ്വീസിന് അടുത്തിടെ റെഗുലേറ്ററി അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചു. യിസ്രായേലിലും യു.എസിലും ഇപ്പോള്‍ 1000 ഡോളറിന് രക്ത പരിശോധന ലഭ്യമാണ്.

