ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Breaking News India

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഓഡിയോ ഓണ്‍ ചെയ്യാന്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഒട്ടുമിക്ക ഡ്രൈവര്‍മാരും ഓഡിയോ ഓഫ് ചെയ്താണ് വാഹനം ഓടിക്കുന്നത്.

ഇത് ഡ്രൈവിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

സ്ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍, ട്രാഫിക് അലര്‍ട്ടുകള്‍ എന്നിവ പോലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വോയ്സ് നാവിഗേഷന്‍ അനുവദിക്കുന്നു.

അതിനാല്‍ വാഹനം ഓടിക്കുന്നത് കൂടുതല്‍ എളുപ്പമാവുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ദീര്‍ഘദൂര യാത്രകള്‍ക്കും അപരിചിതമായ സ്ഥലങ്ങളിലും ശരിയായ ലക്ഷ്യസ്ഥാനത്തേക്ക് യാത്രക്കാര്‍ക്ക് എത്താനും വേണ്ടിയാണ് നാവിഗേഷന്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇത് കൂടുതല്‍ സാദ്ധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും യാത്രക്കാര്‍ക്ക് സമയ ബന്ധിതമായി പറയുന്നതുകൊണ്ട് കൂടുതല്‍ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു.