നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: 60 പേര്‍ കൊല്ലപ്പെട്ടു
അബുജ: ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായിലെ വടക്കന്‍, മദ്ധ്യ പീഠഭൂമി സംസ്ഥാനത്ത് പ്രധാനമായും ക്രിസ്ത്യന്‍ കാര്‍ഷിക സമൂഹങ്ങള്‍ക്കെതിരായ സമീപ കാല ആക്രമണങ്ങളില്‍ 60-ലധികം പേര്‍ കൊല്ലപ്പെട്ടു.
ഭൂമി തര്‍ക്കങ്ങളും മേഖലയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഇസ്ളാമിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സായുധരായ ഫുലാനി ഇടയന്മാര്‍ പീഠഭൂമി ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുന്നതായി അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ വരെ ബൊക്കോസ് തദ്ദേശ സ്വയംഭരണ മേഖല ഉദ്യോഗസ്ഥനായ ഫാര്‍മസം ഫുഡാങ് പറയുന്നത്: നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് 10 പേരുടെ എണ്ണമായിരുന്നു; ഇപ്പോള്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ബുധനാഴ്ച രാവിലെ മാംഗൂര്‍ തമിസോ, ഡാഫോ, മംഗുന, ഹുര്‍ട്ടി, തഡായ് എന്നീ ഗ്രാമങ്ങളിലാണ് 10 പേര്‍ കൊല്ലപ്പെട്ടതായി പ്രസ്താവന നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് റെഡ് ക്രോസ് പറഞ്ഞു. മാര്‍ച്ച് 27-ന് ബൊക്കോസ് തദ്ദേശ സ്വയംഭരണ പ്രദേശത്തെ റൂപി ഗ്രാമത്തില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കുപ്രസിദ്ധ തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം ക്രിസ്ത്യാനികളെ കാണുമ്പോള്‍ അവര്‍ക്കു മുമ്പാകെ ഒരു തിരഞ്ഞെടുപ്പിനു ഉപാധി വയ്ക്കുന്നു. “യേശുവിനെ നിഷേധിക്കുക, അല്ലെങ്കില്‍ മരിക്കുക” എന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ താന്‍ യേശുവിനെ തിരഞ്ഞെടുക്കുന്നു എന്നു പറഞ്ഞപ്പോള്‍ തന്റെ നേരെ തോക്കു ചൂണ്ടിയപ്പോള്‍ താന്‍ ഇരുട്ടിന്റെ മറവില്‍ വേലി ചാടി രക്ഷപെട്ടു എന്ന് മരിയ എന്ന സ്ത്രീ സാക്ഷീകരിക്കുന്നു.
2024-ല്‍ നൈജീരിയയില്‍ ഏകദേശം 3100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2,830 പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരകളാകുകയും ചെയ്തു.

