4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

Breaking News Middle East Top News

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് കണ്ടെത്തി

ടെഹ്റാന്‍: സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ആധുനിക ലോകത്തിനു വളരെ പ്രിയമായ സാഹചര്യത്തില്‍ അതിപുരാതനമായ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തു ഇറാനില്‍ ലഭിച്ചത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

4000 വര്‍ഷം പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക് ഇറാനില്‍ നിന്നും കണ്ടെടുത്ത വാര്‍ത്തയാണ് വൈറലായത്. കടും ചുവപ്പ് നിറത്തിലുള്ള പേസ്റ്റിന്റെ ചെറിയ കുപ്പിയാണെന്ന് ആദ്യം കരുതിയെങ്കിലും അന്വേഷണങ്ങള്‍ക്കൊടുവില്‍ ലിപ്സ്റ്റിക്കിന്റെ പുരാതന ട്യൂബ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത് ഏകദേശം 4000 വര്‍ഷം പഴക്കമുള്ളതാണ്. (1936-1687 ബിസി) മര്‍ഹാസി നാഗരികതയുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളിലേക്ക് ഇത് നമ്മെ നയിക്കുന്നു.

2001-ല്‍ ഇറാനിലെ ഹലീല്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് രാജ്യത്തിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ നിരവധി പുരാതന ശ്മശാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുകയും ശ്മശാനങ്ങളില്‍നിന്ന് സാധനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തപ്പോഴാണ് പുരാതനമായ ഒരു കണ്ടെയ്നര്‍ കണ്ടെത്തുന്നത്.

നവിത് സോണിയന്‍ മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത് പിന്നീട് ജിറോഫ്റ്റിലെ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിക്കുകയായിരുന്നു. പഠനത്തിനായി ഗവേഷകര്‍ ഇരുണ്ട പര്‍പ്പിള്‍ നിറത്തിലുള്ള പൊടി വേര്‍തിരിച്ചെടുക്കുകയും അതിന്റെ രാസഘടന പരീക്ഷിക്കുകയും ചെയ്തു.

ഹെമറ്റൈറ്റ്, മാംഗനൈറ്റ്, ബ്രൌണൈറ്റ്, ഗലീന, ആംഗിള്‍സൈറ്റ്, സസ്യങ്ങളിലെ മെഴുക് എന്നിവ ഉപയോഗിച്ചാണ് പൊടി നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

ഇത് ഇപ്പോള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകളുമായി സാമ്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.