ഇര്‍വിങ് ഡി എഫ് ഡബ്ളിയു ഇന്‍ഡ്യന്‍ ലയന്‍സ് ക്ളബ് 2023-24 ഭാരവാഹികളെ തിരഞ്ഞെടുത്തു
ഇര്‍വിങ് ഡി എഫ് ഡബ്ളിയു ഇന്‍ഡ്യന്‍ ലയന്‍സ് ക്ളബ് 2023-24 ഭാരവാഹികളായി പ്രസിഡന്റ് ഡോ. അന്‍ജു ബിജിലി, വൈസ് പ്രസിഡന്റുമാരായി രാജു കാറ്റാഡി, എ.വി. തോമസ്, സെക്രട്ടറി ജോജോ പോള്‍ , ട്രഷറര്‍ മാത്യു ഇട്ടൂപ്പ് എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ അമേരിക്കന്‍ നാഷണല്‍ അന്തമിനുശേഷം ലയണ്‍ മാത്യു ജില്‍സണ്‍ സ്വാഗത പ്രസംഗം ആശംസിച്ചു.
ഡിസ്ട്രിക് ഗവര്‍ണര്‍ ലയണ്‍ ഫ്രെഡ് കോണ്‍ഗര്‍ , ഗവര്‍ണര്‍ ഇലക്ട് പ്രകാശ് ഗൌതം എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. തുടര്‍ന്ന് 2023-24 ഭാരവാഹികള്‍ക്ക് ഗവര്‍ണര്‍ ലയണ്‍ ഫ്രെഡ് കോണ്‍ഗര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഈ ലയണ്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ 5 ക്ളിനിക്കുകള്‍ ഡാളസ് ഫോര്വര്ത്തില് ആരംഭിച്ചിട്ടുണ്ട്. ല്യൂസ് വില്ലെ, പ്ളാനോ, ഡാളസ്, അര്‍ലിംഗ്ടണ്‍ , മിസോറി സിറ്റി എന്നിവിടങ്ങളിലാണ് ഇന്‍ഡ്യന്‍ ലയണന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രിനിക്കുകള് ആരംഭിച്ചിരിക്കുന്നത്.
വളരെ ചിലവു കുറഞ്ഞ നിരക്കിലും ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കുമായാണ് ഈ ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം രണ്ടു ലക്ഷത്തിലധികം രോഗികള്‍ ഈ ക്ളിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഇതിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ആയി ഡോ. ജോണ്‍ ജോസഫ് പ്രവര്‍ത്തിക്കുന്നു. ഗവര്‍ണര്‍ ഇലക്ട് പ്രകാശ് ഗൌതം ന്റെ നേതൃത്വത്തില്‍ വിവിധ രീതിയില്‍ ലയണ്‍സ് ക്ളബ്ബില്‍ സേവനം അനുഷ്ഠിച്ചവര്‍ക്ക് അവാര്‍ഡുകള്‍ നല്കുകയുണ്ടായി.
ലയണ്‍ റെജി ജോസഫിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു.

