തൈറോയിഡ് ക്യാന്‍സര്‍ നായ മണത്തറിയുമെന്ന് ഗവേഷകര്‍
വാഷിംങ്ടണ്‍ : നായകള്‍ക്ക് തൈറോയിഡ് ക്യാന്‍സര്‍ മണത്തറിയുവാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഗവേഷകര്‍ .
ഫ്രാങ്കിയെന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം 88 ശതമാനം വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 34 രോഗികളിലായിരുന്നു പരീക്ഷണം. ക്യാന്‍സര്‍ ട്യൂമറുകള്‍ കണ്ടെത്തുന്നതില്‍ അസാധാരണ മിടുക്കാണ് നായ കാണിക്കുന്നതെന്ന് എന്‍ഡോ ക്രൈന് സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു.
എന്നാല്‍ രോഗ നിര്‍ണ്ണയത്തില്‍ നായയെ ഉപയോഗിക്കുന്നത് പ്രയോഗികമല്ലെങ്കിലും ട്യൂമറുകള്‍ കണ്ടെത്തുന്നതില്‍ നായയെ സഹായിച്ച രാസവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞാല്‍ വൈദ്യശാസ്ത്രത്തിനു നേട്ടമായിരിക്കുമെന്ന് ബ്രിട്ടീഷ് ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ വിദഗദ്ധര്‍ അഭിപ്രായപ്പെട്ടു.

