ട്രംപിന്റെ വിരട്ടലില്‍ ഭയന്ന് ഇറാന്‍; പ്രക്ഷോഭകരുടെ തൂക്കിലേറ്റല്‍ നീട്ടി

ട്രംപിന്റെ വിരട്ടലില്‍ ഭയന്ന് ഇറാന്‍; പ്രക്ഷോഭകരുടെ തൂക്കിലേറ്റല്‍ നീട്ടി

Breaking News Middle East USA

ട്രംപിന്റെ വിരട്ടലില്‍ ഭയന്ന് ഇറാന്‍; പ്രക്ഷോഭകരുടെ തൂക്കിലേറ്റല്‍ നീട്ടി

ടെഹ്റാന്‍: ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിരട്ടലിന്റെ ഫലം കാണുനന്നു. പ്രക്ഷോഭകരെ തൂക്കിലേറ്റിയാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പില്‍ ഇറാന്‍ ഭരണകൂടം ഇതോടെ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കു വധശിക്ഷ നല്‍കാനുള്ള നീക്കത്തില്‍നിന്നും പിന്നോക്കം പോയെന്നു റിപ്പോര്‍ട്ട്.

പ്രക്ഷോഭണത്തിനു നേതൃത്വം നല്‍കിയ ഇര്‍ഫാനെയും കൂട്ടരെയും വിചാരണ നടത്താതെയും നടപടി ക്രമങ്ങള്‍ പാലിക്കാതെയുമാണ് വധശിക്ഷയ്ക്കു വിധേയനാക്കിയതെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

സാധാരണ ഇത്തരം കുറ്റങ്ങള്‍ക്ക് വെടിവച്ചു വധശിക്ഷ നടപ്പാക്കുന്നതാണ് ഇറാനിലെ രീതിയെങ്കിലും പ്രക്ഷോഭകരെ ഭയപ്പെടുത്തി സമരത്തില്‍നിന്നും പിന്മാറ്റാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രം കൂടിയാണ് തൂക്കിലേറ്റാന്‍ അധികൃതര്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും ട്രംപിന്റെ കടുത്ത മുന്നറിയിപ്പു വന്നതോടെ വധശിക്ഷാ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറിയതായി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.