ഈജിപ്റ്റില്‍ 4 ക്രൈസ്തവരെ കൊലപ്പെടുത്തി
കെയ്റോ: 10 ദിവസത്തിനിടയില്‍ ഈജിപ്റ്റില്‍ 4 ക്രൈസ്തവരെ അരും കൊല ചെയ്തു. ജനുവരി 3-ന് അലക്സാണ്ട്രിയായില്‍ ജോസഫ് ലാമി (45) എന്ന ക്രിസ്ത്യന്‍ ബിസിനസ്സുകാരനെ ഒരു മുസ്ളീം തന്റെ കടയില്‍ കയറി കഴുത്തറത്തു കൊലപ്പെടുത്തി.
ജനുവരി 6-ന് വടക്കന്‍ ഈജിപ്റ്റില്‍ മോനുമ്മിയയില് കോപ്റ്റിക് ക്രിസ്ത്യാനിയായ ഗമാല്‍ സമി (62), ഭാര്യ നാദിയ (55) എന്നിവരെ സ്വന്തം വസതിയില്‍ കുത്തേറ്റും കഴുത്തറക്കപ്പെട്ടും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
വീട്ടില്‍ മോഷണം നടന്നതായി കണ്ടില്ല. ജനുവരി 13-ന് തെക്കന്‍ ഈജിപ്റ്റിലെ അസിയൂട്ടില് യുവ ഡോക്ടറായ ബാസ്സം ആട്ട കഴുത്തറത്ത് കൊലചെയ്യപ്പെട്ട നിലയില്‍ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ കാണപ്പെട്ടു. ഡോക്ടറുടെ മൊബൈല്‍ ഫോണും കൊല്ലുവാന്‍ ഉപയോഗിച്ച രക്തം പുരണ്ട കത്തിയും മുറിയ്ക്കുള്ളില്‍ കാണപ്പെട്ടതായി ഡോക്ടറുടെ ഭാര്യ പോലീസിനോടു പറഞ്ഞു.
മോഷണ ശ്രമം നടന്നതായി റിപ്പോര്‍ട്ടില്ല. പാവപ്പെട്ടവരുടെ ഡോക്ടര്‍ എന്നാണ് ബാസ്സത്തെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ഈജിപ്റ്റില്‍ മതവൈരത്തിന്റെ പേരില്‍ നിസ്സാര കാര്യങ്ങള്‍ക്കു പോലും ക്രൈസ്തവരെ കൊലപ്പെടുത്താറുണ്ടെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു.
മത അസഹിഷ്ണുത നിലനില്‍ക്കുന്ന ഈജിപ്റ്റില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ പലവിധത്തിലുള്ള അതിക്രമങ്ങളും നടക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.