ഭൂഗര്‍ഭ ജലം അപ്രത്യക്ഷമാകുന്നു, നാസയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : ഭൂമിയില്‍നിന്ന് ഭൂഗര്‍ഭ ജലം അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ സ്ഥിതിയും അതീവ ഗുരുതരമാണ്.
ഉപഗ്രഹ വിവരങ്ങളെ ആസ്പദമാക്കിയുള്ള പഠനം വെളിപ്പെടുത്തുന്നതാണ് ഇത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ഭൂഗര്‍ഭ സ്രോതസ്സുകളില്‍ ഒന്ന് സിന്ധു നദീ തടമാണ്. പാക്കിസ്ഥാനിലും, ഇന്ത്യയിലുമുള്‍പ്പെടെ ലക്ഷക്കണക്കിന് മനുഷ്യരാണ് ഇതിനെ അതിജീവനത്തിനായി ആശ്രയിക്കുന്നത്.
ലോകത്തിലെ മൂന്നിലൊന്നു ഭൂഗര്‍ഭ ജല സ്രോതസ്സുകളും മനുഷ്യ ഉപയോഗത്താല്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. വളരെ സൂഷ്മതയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് നാസ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

