ആര്‍ത്രൈറ്റിസ് (സന്ധിവാതം) ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സന്ധികളില്‍ കഠിനമായ വേദന, കാഠിന്യം, എന്നിവയ്ക്ക് കാരണമാകുന്ന ലഒരു വിട്ടുമാറാത്ത അവസ്ഥയാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധി വാതം.
സന്ധി വാതം ഉള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. സന്ധി വാതം ഉള്ളവര്‍ അധികമായ പഞ്ചസാര ഒഴിവാക്കുക. ഇത് വീക്കമുണ്ടാക്കും.
അമിതമായ ഉപ്പ് ഉപയോഗിക്കുന്നവര്‍ക്ക് രക്താതിമര്‍ദ്ദം ഉയര്‍ത്തുകയും സന്ധി വേദന വഷളാക്കുകയും ചെയ്യുന്നു. അതിനാല്‍ മിതമായ അളവില്‍ ഉപ്പ് ഉപയോഗിക്കുക.
ഒമേഗ 6 ഫാറ്റി ആസിഡുകള്‍ സന്ധി വാത രോഗികള്‍ക്ക് ഫലപ്രദമല്ല. അതിനാല്‍ അവ ഒഴിവാക്കുക.
സണ്‍ഫ്ളവര്‍, കഗോല ഓയില്‍ തുടങ്ങിയ എണ്ണകളില്‍ ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതലായിരിക്കും.
ഇവ ഉപയോഗിക്കുന്നതിനു പകരമായി ഒലിവ് ഓയില്‍ ഉപയോഗിക്കുക. റെഡ് മീറ്റ് കഴിക്കുകയാണെങ്കില്‍ അത് വീക്കം വര്‍ദ്ധിപ്പിക്കുകയും സന്ധിവേദനയുടെ ലക്ഷണങ്ങളെ വഷളാക്കുകയും ചെയ്യും.
പോഷകങ്ങള്‍ക്കായി മല്‍സ്യം, ചിക്കന്‍, നട്സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ പോലുള്ള മറ്റ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.

