സൈനിക നടപടി ചരിത്ര വിജയം: ഇറാന്‍ വെടിനിര്‍ത്തലിനായി യാചിച്ചെന്ന് അമേരിക്ക

സൈനിക നടപടി ചരിത്ര വിജയം: ഇറാന്‍ വെടിനിര്‍ത്തലിനായി യാചിച്ചെന്ന് അമേരിക്ക

Breaking News Middle East USA West Asia

സൈനിക നടപടി ചരിത്ര വിജയം: ഇറാന്‍ വെടിനിര്‍ത്തലിനായി യാചിച്ചെന്ന് അമേരിക്ക

ഇറാനെതിരായ സൈനിക നടപടിയായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ചരിത്ര വിജയമാണെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്.

ശക്തമായ സൈനിക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിന് തയ്യാറായതെന്നും അവര്‍ വെടിനിര്‍ത്തലിനായി യാചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്. പ്രതിരോധ സെക്രട്ടറിയും ജനറല്‍ ഡിന്‍ കെയ്നും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ 47 വര്‍ഷമായി അമേരിക്കയ്ക്ക് ഭീഷണിയായിരുന്ന ഇറാന്റെ സൈനിക ശേഷിയെ തകര്‍ത്തെന്നും ലോക സമാധാനത്തിന്റെ വലിയ ദിനമാണിതെന്നും അദ്ദേഹം കൂട്ടിട്ടേര്‍ത്തു.

അമേരിക്കയുടെ പത്ത് ശതമാനത്തില്‍ താഴെമാത്രം സൈനിക ശേഷി ഉപയോഗിച്ചാണ് ഇറാന്റെ വ്യോമസേനയെ പൂര്‍ണ്ണമായും തുടച്ചു നീക്കിയത്.

അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ അംഗീകരിച്ചില്ലായിരുന്നെങ്കില്‍ അവരുടെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമായിരുന്നുവെന്നും ആ നഷ്ടം നികത്താന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരുമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

ട്രംപിന്റെ അന്ത്യശാസനത്തിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.