കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു

കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു

Breaking News Kerala

കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു

തിരുവനന്തപുരം: കുട്ടികള്‍ക്കിടിയില്‍ വര്‍ദ്ധിച്ചു വരുന്ന സോഷ്യല്‍ മീഡിയ ആസക്തിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

തീരുമാനം പൊതു വിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയില്‍ പ്രഗത്ഭരായ വിദഗ്ദ്ധര്‍ അംഗങ്ങളാകും. സമിതിയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും.

കുട്ടികള്‍ക്കിടിയില്‍ വിവേകപൂര്‍ണ്ണമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനെക്കുറിച്ച് സമിതി വിശദമായി പഠിക്കും.

മൂന്നു മാസത്തിനകം പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എസ് സി ഇ ആര്‍ ടി കരിക്കുലം സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.