കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

Africa Breaking News Top News

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

അന്ത്യകാലത്ത് കള്ളപ്രവാചകന്മാര്‍ എഴുന്നേല്‍ക്കുമെന്ന് കര്‍ത്താവ് പറഞ്ഞതിനു അവസാനത്തെ ഒരു ഉദാഹരണമായി സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു പാസ്റ്ററുടെ പ്രവചനം സാക്ഷ്യം വഹിച്ചു.

2025 സെപ്റ്റംബര്‍ 23-നും 24-നും ഇടയില്‍ യേശുക്രിസ്തു രണ്ടാമതായി മടങ്ങിവരുമെന്നും താന്‍ സഭയെ ചേര്‍ത്തുകൊള്ളഉമെന്നും പ്രവചിച്ച വീഡിയോ ടിക്ടോക്കില്‍ വൈറലായിരുന്നു.

അത് യഹൂദരുടെ കാഹള വിരുന്നായി അറിയപ്പെടുന്ന റോഷ് ഹഷാന ദിനത്തില്‍ സംഭവിക്കുമെന്നുമായിരുന്നു വീഡിയോ. യേശു 2018-ല്‍ ഒരു ദര്‍ശനത്തില്‍ തനിക്ക് പ്രത്യക്ഷനായി പറഞ്ഞിരുന്നുവെന്നും ജോഷ്വ മ്ളാകേല അവകാശപ്പെട്ടിരുന്നു. മ്ളാകേലയുടെ പ്രവചനം ഏറ്റുപിടിച്ച് ഷെയര്‍ ചെയ്തത് പതിനായിരങ്ങളാണ്.

ഇവരില്‍ ചില പാസ്റ്റര്‍മാരും ഉള്‍പ്പെടുന്നു എന്നതാണ് രസകരം. സ്വയം പ്രഖ്യാപിത പ്രവാചകനായ മ്ളകേല വീഡിയോയില്‍ തന്റെ കാര്‍ വലിച്ചിഴയ്ക്കുന്നതിന്റെ ഒരു ക്ളിപ്പും പങ്കിട്ടു. സെപ്റ്റംബറിനുശേഷം എനിക്ക് അവളെ ആവശ്യമില്ല കാരണം ഞാന്‍ സ്വര്‍ഗ്ഗത്തിലുള്ള എന്റെ പിതാവിന്റെ സന്നിധിയിലേക്ക് പോവുകയാണ്.

30000 അനുയായികളുള്ള ഇദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ച് ചിലര്‍ പ്രാര്‍ത്ഥണയോടെ സ്വര്‍ഗ്ഗത്തിലേക്ക് നോക്കിയിരുന്നു. പലരും പിരിമുറുക്കത്തിലായി.

പലരും വാഹനങ്ങള്‍ നിറ്റു. വിലപിടിച്ച സാധനങ്ങല്‍ വിറ്റു കാശാക്കി. പരീക്ഷയെഴുതേണ്ടവര്‍ ഇനി അത് ആവശ്യമില്ല എന്നു പറഞ്ഞ് പരീക്ഷയെഴുതിയില്ല.

പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ വേര്‍പെടുന്നതിലുള്ള നിരാശയും സങ്കടവും പ്രകടിപ്പിച്ചു. ഇങ്ങനെ പോകുന്നു പ്രതികരണം. 23-മത്തെ തീയതിയില്‍ മ്ളകേല ഒരു സംപ്രേഷണം നടത്തി. സമയം മുന്നോട്ടു പോയിട്ടും ഒന്നും സംഭവിച്ചില്ല. 24 കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു കര്‍ത്താവ് തന്റെ വഴിയിലാണ്.

അവന്‍ ഒരു കൂട്ടം ദൂതന്മാരുമായി വരുന്നുണ്ടെന്നും ക്ഷമയോടെ കാത്തിരിക്കണണെന്നും പറഞ്ഞു. പിന്നീട് ഇദ്ദേഹം ഒന്നും പറയുന്നില്ല. ഇദ്ദേഹത്തിന്റെ പ്രവചനം ഏറ്റു പിടിച്ചവരും പിന്നീട് ക്ഷമാപണം നല്‍കി. മ്ളകേല പിന്നീട് ഓണ്‍ലൈനില്‍ പ്രതികരിച്ചു.

ഇനി ഞാന്‍ ഉയിര്‍പ്പിനെക്കുറിച്ച് പരസ്യമായി സംസാരിക്കില്ല കര്‍ത്താവിന്റെ മടങ്ങിവരവിന്റെ സമയം ദൈവത്തിനല്ലാതെ ആര്‍ക്കും അറിയില്ല. അത് വെളിപ്പെടുത്തുകയുമില്ല.

കാരണം അവന്റെ മടങ്ങി വരവ് രഹസ്യ വരവാണ്. പക്ഷെ കാലം സമീപമായിരിക്കുന്നുവെന്നും സംഭവങ്ങള്‍,.

പ്രകൃതിയുടെ മാറ്റങ്ങള്‍ എന്നിവ യേശുവിന്റെ രണ്ടാം മടങ്ങിവരവ് ഏറ്റവും ആസന്നമായി എന്നും ബൈബിള്‍ പ്രവചിച്ചതുപോലെ ലോകത്ത് അതിന്റേതായ അടയാളങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞു.