അറബ് രാജ്യങ്ങള്‍ ഹമാസിനെ എതിര്‍ക്കുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഹമാസിനെ അനുകൂലിക്കുന്നു; വിമര്‍ശനവുമായി ക്രിസ്ത്യന്‍ നേതാവ്
ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ ഹമാസിനോടോ പലസ്തീന് അധികൃതരോടോ പ്രത്യേക അഭ്യര്‍ത്ഥനകള്‍ നടത്താതെയും യിസ്രായേല്‍ പൌരന്മാരായ ബന്ദികളെ പരാമര്‍ശിക്കാതെയും പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ അനുകൂലിച്ചു സംസാരിക്കുന്നു.
അതേസമയം അറബ് രാഷ്ട്രങ്ങള്‍ അടുത്തിടെ ഒരു യോഗം ചേര്‍ന്ന് ഒരു ഔദ്യോഗിക രേഖയില്‍ ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ പലസ്തീന് അധികൃതര്‍ക്കും ഒരു സംയോജിത അറബ് രാഷ്ട്ര നിരീക്ഷക സംഘത്തിനും കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
കൂടാതെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് തലകീഴായ ഒരു ലോകമായി മാറിയിരിക്കുന്നു. ഇതേക്കുറിച്ച് പ്രമുഖ ക്രിസ്ത്യന്‍ നേതാവും ആര്‍ച്ച് ബിഷപ്പും പ്രൊഫസറുമായ തോമസ് പോള്‍ ഷിര്മാക്കറാണ് ഒരു മാദ്ധ്യമത്തിനു എഴുതിയ ലേഖനത്തില്‍ വിമര്‍ശനം നടത്തിയത്.
അറബ് രാഷ്ട്രങ്ങള്‍ വ്യക്തമായും പലസ്തീനികളെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ തീവ്രവാദികള്‍ക്ക് ഒരിക്കലും പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രം കെട്ടിപ്പെടുക്കാനോ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കാനോ കഴിയില്ലെന്ന് അവര്‍ക്കറിയാം. ഹമാസ് ഏതൊരു രാഷ്ട്രത്തിനും ഭീഷണിയാണെന്നും അവര്‍ക്കറിയാം.
യിസ്രായേലിനു മാത്രമല്ല അറബ് രാഷ്ട്രങ്ങള്‍ക്കും ബിഷപ് തോമസ് പോള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ അറബ് നേതാക്കളെ ശ്രദ്ധിക്കുകയും അവരോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ പങ്കു ചേരുകയും വേണം. ഹമാസിനോട് അതേ ആവശ്യങ്ങള്‍ ഉന്നയിക്കുകയും വേണം.
അവരുടെ സ്വയം നിരായുധീകരണം, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവ ഏതൊരു ഉടമ്പടിയിലോ രാഷ്ട്ര അംഗീകാരത്തിലോ പലസ്തീന് പക്ഷത്തെ വ്യവസ്ഥകളായി കണക്കാക്കണം.
ഗാസയിലെ ജനങ്ങള്‍ക്കുവേണ്ടി അയയ്ക്കുന്ന ഭക്ഷണം, ദുരിതാശ്വാസ സാമഗ്രികള്‍ ഹമാസ് മോഷ്ടിക്കരുതെന്നും വ്യക്തമായി പറയണം. ജര്‍മ്മന്‍ സൈന്യം യോര്‍ദ്ദാന്റെ സഹായത്തോടെ ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും വിമാനമാര്‍ഗ്ഗം എത്തിച്ചുകൊടുക്കുന്നു.
എന്നാല്‍ സ്ഥിരീകരിച്ച തെളിവുകളില്‍നിന്ന് അവയില്‍ 50-100 ശതമാനവും ഹമാസിന്റെ കൈകളിലാണ് എത്തുന്നതെന്നും വിശക്കുന്നവരെ പോറ്റാന്‍ അവിടെ ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി.
ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഓഫ് ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയസ് ഫ്രീഡത്തിന്റെ (കോസ്റ്ററിക്ക, വാന്‍കൂവര്‍, ബോണ്‍) പ്രസിഡന്റ് മുതലായ നിരവധി സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയാണ് ബിഷപ് തോമസ് പോള്‍.