യെരുശലേം ദൈവാലയത്തിനായി ഉത്പാദിപ്പിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി
യെരുശലേം: യെരുശലേം ദൈവാലയത്തില്‍ യാഗത്തിനായി ഉത്പ്പാദിപ്പിച്ച് വളര്‍ത്തി പരിപാലിച്ച ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി വലിയ യാഗപീഠം ഒരുങ്ങി.
മോശെയുടെ കാലം മുതല്‍ ഒമ്പത് ചുവന്ന പശുക്കിടാങ്ങളെ മാത്രമേ യാഗം അര്‍പ്പിച്ചിട്ടുള്ളു. ഇപ്പോള്‍ പത്താമത്തെ ചുവന്ന പശുക്കിടാവിന്റെ യാഗത്തിനായി ഒരു വലിയ യാഗപീഠം യിസ്രായേലില്‍ നിര്‍മ്മിച്ചു.
അത് ഉടന്‍ സംഭവിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. 2022 സെപ്റ്റംബറില്‍ യു.എസിലെ ടെക്സാസ് സംസ്ഥാനത്തുനിന്ന് അഞ്ചു ചുവന്ന പശുക്കിടാങ്ങളെ യിസ്രായേലില്‍ എത്തിച്ചിരുന്നു.
അതില്‍ ഒന്നിനെ അയോഗ്യത കണ്ടുകൊണ്ട് മാറ്റി നിര്‍ത്തി എന്നാല്‍ ബാക്കി നാല് കിടാക്കളും യാഗത്തിനായി യോഗ്യത നേടി. ഒരു വലിയ യാഗപീഠം നിര്‍മ്മിച്ചിരിക്കുകയാണ്.
ഒലിവ് പര്‍വ്വതത്തില്‍ ഒരു ചുവന്ന പശുക്കിടാവിന്റെ യാഗം നടത്തേണ്ടതുണ്ട്. യാഗം നടക്കേണ്ട സ്ഥലം റബ്ബി യിത്ഷാക്ക് മാമോയുടെ ഉടമസ്ഥതയിലുള്ളതാണ്.
ചുവന്ന പശുക്കിടാവിന്റെ ശുശ്രൂഷാ ചടങ്ങ് ഒലിവ് പര്‍വ്വതത്തിലും യെരുശലേം ദൈവാലയം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് നേരിട്ടു നോക്കുന്ന സ്ഥലത്തും നടത്തേണ്ടതുണ്ട്.
12 വര്‍ഷം മുമ്പ് വാങ്ങിയ ടെമ്പിള്‍ മൌണ്ടിനു നേരെ കിഴക്കുള്ള ഭൂമി ഈ രണ്ട് മാനദണ്ഡങ്ങളും പാലിക്കുന്നു. യിസ്രായേലിന്റെ ചരിത്രം കാത്തുസൂക്ഷിക്കുകയും ഭാവി തലമുറയെ ബോധവത്ക്കരിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായ ഉവ്നെ യെരുശലേമിനൊപ്പമാണ് മാമോ.
ഭൂമിയുടെ പ്രത്യേകതയെക്കുറിച്ചും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തോടു സംസാരിച്ചു. ഈ ചടങ്ങ് നടത്തിയ പുരോഹിതന് വിശുദ്ധ ഭൂമിയിലെ വിശുദ്ധ സ്ഥലം കാണാന്‍ കഴിയുന്നത് കൃത്യമായി സ്ഥലത്തിന്റെ മുന്‍വശത്തായിരിക്കണം.
ഈ പശുക്കിടാക്കളുടെ പ്രായക്കൂടുതലായാല്‍ യാഗത്തിനായി ഉപയോഗിക്കുവാന്‍ കഴിയില്ല. ഈ കിടാക്കള്‍ മൂന്നു വയസ്സിനോട് അടുക്കുന്നു മാമോ വിശദീകരിച്ചു.
ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2024 പെസഹയ്ക്കു മുമ്പ് ഒരു യാഗം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ മാസം ഒരു യിസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2024 ഏപ്രില്‍ 22-ന് യഹൂദ ജനത പെസഹാ ആചരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഖ്യാ പുസ്തകം 19-ാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന പ്രകാരം ചുവന്ന പശുക്കിടാവിനെ യാഗം അര്‍പ്പിക്കുന്ന പാരമ്പര്യ ആചാരപ്രകാരമാണ് ശുശ്രൂഷ നടക്കുന്നത്.

