ഇറാനിലെ ചരിത്രപ്രസിദ്ധമായ എജി ചര്‍ച്ച് കെട്ടിടം ഭരണകൂടം വില്‍പനയ്ക്കു വെച്ചു
ടെഹ്റാന്‍ : ഇറാനില്‍ ചരിത്രപരമായി പ്രാധാന്യമുള്ള മുന്‍ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയം ഇറാനിലെ ഇസ്ളാമിക സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു.
ആരാധനാലയം നേരത്തെ നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിയതായിരുന്നു. എക്സിക്യൂഷന്‍ ഓഫ് ഇമാം ഖൊമൈനിയുടെ ഓര്‍ഡര്‍ (ഇഐകെഒ)എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന വെബ്സൈറ്റിലാണ് വില്‍പ്പനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നത്.
വടക്കു കിഴക്കന്‍ ഇറാനിലെ ഗോര്‍ഗയിലുള്ള ഈ ആരാധനാലയം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായ 3 പേര്‍ ഉള്‍പ്പെടെ നിരവധി അറിയപ്പെടുന്ന ഇറാനിയന്‍ പാസ്റ്റര്‍മാരാല്‍ നയിക്കപ്പെട്ട ഒരു സഭയുടെ ആരാധനാലയമാണ്.
ഇറാനിലെ എല്ലാ അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചുകളുടെയും തലവനായ പാസ്റ്റര്‍ ഹൈക്ക് ഹോവ് സെപിയനാണ് 1970-ല്‍ ഗോര്‍ഗന്‍ ചര്‍ച്ച് സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1994 ജനുവരിയില്‍ ഹൈക്ക് കൊല്ലപ്പെട്ടു.
ചര്‍ച്ച് കെട്ടിടം 6.3 ബില്യണ്‍ റിയാലിന് ഏകദേശം 150,000 ഡോളറിന് വില്‍ക്കാനാണ് വില വച്ചിട്ടുള്ളത്.
അസാധാരണമായ നല്ല ഒരു ഓഫര്‍ എന്നാണ് ഇഐകെഒ സൈറ്റ് ഇതിനെക്കുറിച്ച് പറയുന്നത്. ക്രൈസ്തവരോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഇറാന്‍ , ആഗോള തലത്തില്‍ ക്രൈസ്തവ പീഢനത്തില്‍ 2023-ലെ ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ 8-ാം സ്ഥാനത്താണ്.

