സൂര്യനുള്ളില്‍ രണ്ടാമത്തെ ദ്വാരവും കണ്ടെത്തി, ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പം
സൂര്യനുള്ളില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയും ദ്വാരം കണ്ടെത്തി. ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പമുണ്ട്.
മണിക്കൂറില്‍ 1.8 ദശലക്ഷം മൈല്‍ സൌരവാതങ്ങള്‍ നമ്മുടെ ഗ്രഹത്തിലേക്ക് അടിച്ചു വിടുകയാണ് ഈ കൊറോണല്‍ ഹോള്‍ .
അത് വെള്ളിയാഴ്ച നമ്മെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇതില്‍നിന്നുള്ള കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തെയും ഉപഗ്രഹങ്ങളെയും സാങ്കേതിക വിദ്യയെയും ബാധിക്കുമോ എന്നറിയാന്‍ ശാസ്ത്രജ്ഞര്‍ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരികയാണ്.
മാര്‍ച്ച് 23-നാണ് ആദ്യ ദ്വാരം കണ്ടെത്തിയത്. രണ്ടു ദ്വാരങ്ങളും നാസയുടെ സൂര്യനെക്കുറിച്ചു പഠിക്കുന്ന സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പിടിച്ചെടുത്തിട്ടുണ്ട്.
ഈ അവസ്ഥ അപകട രഹിതമാണെങ്കിലും ഇത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനെയും ഹൈ ആള്‍റ്റിറ്റ്യൂഡ് റേഡിയോ ട്രാന്‍സ്മിഷനുകളെയും ചിലപ്പോഴൊക്കെ തടസ്സപ്പെടുത്തിയേക്കാമെന്നും നാസ പറയുന്നു.

