മലേഷ്യയില്‍ ക്രിസ്ത്യാനികളെ മതം മാറ്റാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നു

Breaking News Europe Global

മലേഷ്യയില്‍ ക്രിസ്ത്യാനികളെ മതം മാറ്റാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നു
കോലാലമ്പൂര്‍ : മലേഷ്യയിലെ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ ആക്രമിക്കുവാനും അവരെ ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള തന്ത്രങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പ്രയോഗിക്കുന്നത് വിശ്വാസികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

 

മലേഷ്യയിലെ രണ്ടു സംസ്ഥാനങ്ങളായ സബഹ്, സരവക് എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇവിടങ്ങളിലെ സാധാരണക്കാരായ ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ട് സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കങ്ങള്‍ നടക്കുകയാണ്. ക്രൈസ്തവരെ മുസ്ലീങ്ങളാക്കാനുള്ള നീക്കങ്ങളാണ് നടന്നു വരുന്നത്.

 

ഇതിനായി ഇവര്‍ക്കുവേണ്ടി പ്രത്യേക വിദ്യാഭ്യാസ സഹായ പദ്ധതിയും, ഫാമുകളില്‍ പാവപ്പെട്ടവര്‍ക്ക് ജോലിയും ഉറപ്പു വരുത്തുന്ന വാഗ്ദാനങ്ങളുമാണ് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ കുട്ടികളുടെ ഇടയില്‍ ഇസ്ലാം മതം പഠിപ്പിക്കാനായി പ്രത്യേക അദ്ധ്യാപകരെ പരിശീലിപ്പിച്ച് നിയോഗിച്ചിട്ടുണ്ട്.

 

ഇതുപോലെ ക്രിസ്ത്യാനികളായ കുടുംബങ്ങളിലെ കൊച്ചു കുട്ടികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക നേഴ്സറി സ്കൂളുകളും നടത്തുന്നു. ഇവിടങ്ങളിലൊക്കെ മത പരിവര്‍ത്തനം ലക്ഷ്യം വെച്ചുകൊണ്ടൂള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ഇത് തങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ക്രൈസ്തവര്‍ പറയുന്നു.

 

മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കാറുമുണ്ട്. എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന രീതിയും പലയിടങ്ങളിലുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.