“അബ്രഹാം ഒരു മകനെ യാഗം അര്‍പ്പിച്ചു; ഞാന്‍ മൂന്നു മക്കളെ”
ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 3 മക്കളുടെ പിതാവ് കഴിഞ്ഞ ദിവസം ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ ബെത്ത്ശെമെശില്‍ പതിച്ച് 9 യിസ്രായേല്യര്‍ കൊല്ലപ്പെട്ടു.
ഒരു കുടുംബത്തിലെ 3 സഹോദരങ്ങളും മരിച്ചു. ഞങ്ങളുടെ പിതാവ് അബ്രഹാം ഒരു മകനെ യാഗം അര്‍പ്പിച്ചു, ഞാന്‍ 3 മക്കളെ യാഗം അര്‍പ്പിച്ചു; എന്റെ മകന്‍ യാക്കോബ് 16, പെണ്‍മക്കളായ അവിഗെലില്‍ (15), സാറാ (13) എന്നിവരെ പരിശുദ്ധനായ ദൈവം അവരെ കൊണ്ടുപോയി.
ഒരു വലിയ സ്ഫോടനം ഉണ്ടായപ്പോള്‍ ഞങ്ങള്‍ വീട്ടിലായിരുന്നു. മേല്‍ക്കൂര തകര്‍ന്നു. എനിക്ക് ഇളയ മകളെ മാത്രമേ രക്ഷിക്കാനായുള്ളു.
ദുഃഖിതനായ പിതാവ് യിറ്റഷാക്ക് ബിറ്റന്‍ കണ്ണീരോടെ അവരുടെ സംസ്ക്കാര ശുശ്രൂഷയ്ക്കിടെ മാദ്ധ്യമങ്ങളോടു പറഞ്ഞു. അവരെ ഞങ്ങള്‍ പഠിപ്പിച്ചത് സ്ഥാപനങ്ങളിലല്ല വീട്ടിലാണ്.
ദൈവഭയത്തില്‍ വളര്‍ത്തി. തോറ (യഹൂദരുടെ ബൈബിള്‍) നമ്മെ രക്ഷിക്കുമെന്നും പരിശുദ്ധനായ ദൈവത്തെ മുറുകെ പിടിക്കുമെന്നും നാം വിശ്വസിക്കണം. അവരുടെ അമ്മ പ്രതികരിച്ചു.

